
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം വിവാഹനിശ്ചയത്തിലേക്ക് കടന്നപ്പോള്‍ സൈബര്‍ പൊങ്കാലക്ക് വിധേയമായ താരമാണ് അര്‍ച്ചന സുശീലന്‍. തനിക്കെതിരെ വന്ന വാര്‍ത്തകളോട് അര്‍ച്ചന തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. പേളി മാണിയുടെയും ശ്രീനിഷിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നതറിഞ്ഞ് താന്‍ എവിടെയും തലകറങ്ങി ബോധരഹിതയായി വീണിട്ടില്ലെന്ന് അര്‍ച്ചന പറഞ്ഞു. 'ശ്രീനിഷ് എന്‍റെ കാമുകന്‍ ഒന്നുമല്ല, ഞാന്‍ ബോധം കെട്ടുവീഴാന്‍'- അര്‍ച്ചന പറഞ്ഞു. പേളിഷ് വിവാഹനിശ്ചയ വാര്‍ത്തയറിഞ്ഞ് അര്‍ച്ചന ബോധം കെട്ടുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അതിന് മറുപടിയുമായാണ് താരം തന്നെ തന്‍റെ ഫേസ്ബുക്ക് ലൈവിലെത്തിയത്.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്നും താരം ചോദിച്ചു. ഇതൊക്കെ തീരേ കുട്ടിത്തമാണ്. അവരുടെ വിവാഹനിശ്ചയം നടക്കുമ്പോള്‍ ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ഞാന്‍ കുവൈറ്റിലായിരുന്നു. നൃത്തം ചെയ്യുന്നതിനിടയില്‍ പോലും ഞാന്‍ തളര്‍ന്നു വീണിട്ടില്ല. അവര്‍ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അവരെ പിന്തുണയ്ക്കുന്നതും ആരാധിക്കുന്നതും നല്ലതാണ്. പക്ഷേ ഇങ്ങനെയുളള വാര്‍ത്തകളിലൂടെ നിങ്ങള്‍ അവരുടെ പേര് കൂടിയാണ് ചീത്തിയാക്കുന്നത്.
പൊങ്കാല ഇടേണ്ടത് ആറ്റുകാല്‍ ക്ഷേത്രത്തില്ലല്ലേ. ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ പൊതുവെ മറുപടി പറയാറില്ല. പക്ഷേ എന്നോട് പലരും പറഞ്ഞു അര്‍ച്ചന മറുപടി പറയണമെന്ന്- താരം വ്യക്തമാക്കി.
http://'റൗഡി ബേബി'ക്ക് ചുവട് വെച്ച് പേളിയും ശ്രീനിഷും; വിവാഹനിശ്ചയ വീഡിയോ
http://'നീ എന്നും എന്റേതായിരിക്കും'; വിവാഹനിശ്ചയ ചിത്രങ്ങളുമായി ശ്രീനിഷും പേളിയും
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ