'നിങ്ങള്‍ക്ക് മത്സരിച്ച് ജയിക്കണമെന്നില്ലേ?' ബിഗ് ബോസിന്‍റെ ചോദ്യത്തിന് അരിസ്റ്റോയുടെ മറുപടി

Published : Aug 08, 2018, 02:35 PM ISTUpdated : Aug 08, 2018, 02:51 PM IST
'നിങ്ങള്‍ക്ക് മത്സരിച്ച് ജയിക്കണമെന്നില്ലേ?' ബിഗ് ബോസിന്‍റെ ചോദ്യത്തിന് അരിസ്റ്റോയുടെ മറുപടി

Synopsis

 സാബുമോന്‍, പേളി മാണി, അനൂപ് ചന്ദ്രന്‍ എന്നിവര്‍ തര്‍ക്കമൊന്നും കൂടാതെ സ്വയം നോമിനേഷന്‍ ഏറ്റെടുത്തു. അതുപോലെ തന്നെയായിരുന്നു അരിസ്റ്റോ സുരേഷും.

പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്ന രീതിയിലായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍. കണ്‍ഫെഷന്‍ റൂമില്‍ ഓരോരുത്തരെ വിളിച്ച് രഹസ്യമായാണ് സാധാരണ ആര് പുറത്തുപോകണമെന്നാണ് ആഗ്രഹമെന്ന് ചോദിക്കാറ്. പതിവിന് വിപരീതമായും നോമിനേഷന്‍ ലിസ്റ്റ് തയ്യാറാക്കല്‍ നേരത്തേ നടന്നിട്ടുണ്ട്. ഓരോരുത്തരും പരസ്യമായി തന്‍റെ നോമിനേഷന്‍ പറയുക എന്ന രീതിയിലായിരുന്നു അവ. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ലിസ്റ്റിംഗ്. ഓരോ ജോടിയായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു മത്സരാര്‍ഥികളെ ബിഗ് ബോസ്. എലിമിനേഷന്‍ ലിസ്റ്റിലേക്ക് ആരെ നോമിനേറ്റ് ചെയ്യണമെന്ന് ഒരുമിച്ച് തീരുമാനിക്കുക എന്നതായിരുന്നു ടാസ്‍ക്. സാബു-ബഷീര്‍, പേളി-ഷിയാസ്, ശ്രീനിഷ്-അരിസ്റ്റോ സുരേഷ്, അഞ്ജലി-അതിഥി, രഞ്ജിനി-അനൂപ് എന്നീ അഞ്ച് ജോഡികളെയാണ് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. ഇതില്‍ സാബുമോന്‍, പേളി മാണി, അനൂപ് ചന്ദ്രന്‍ എന്നിവര്‍ തര്‍ക്കമൊന്നും കൂടാതെ സ്വയം നോമിനേഷന്‍ ഏറ്റെടുത്തു. അതുപോലെ തന്നെയായിരുന്നു അരിസ്റ്റോ സുരേഷും.

ശ്രീനിഷ് അരവിന്ദിനൊപ്പം കണ്‍ഫെഷന്‍ റൂമിലേക്ക് പ്രവേശിച്ച അരിസ്റ്റോ ആലോചനയൊന്നും കൂടാതെതന്നെ താന്‍ പുറത്ത് പൊയ്ക്കൊള്ളാമെന്ന് ബിഗ് ബോസിനോട് പറയുകയായിരുന്നു. വേഗത്തിലുള്ള പ്രതികരണം കണ്ടതോടെ, സുരേഷിന് മത്സരിച്ച് ജയിക്കണമെന്നില്ലേയെന്ന് ബിഗ് ബോസ് ചോദിച്ചു. അതിന് സുരേഷിന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. "ഞങ്ങള്‍ തമ്മില്‍ ഒരു മത്സരം വേണ്ടെന്ന് വച്ചിട്ടാണ് ഈ തീരുമാനം. ശ്രീനിഷ് ഇവിടെ കളിച്ച് ജയിക്കണമെന്ന് ആഗ്രഹമുള്ള ആളാണ്. മത്സരിക്കണമെന്നും ജയിക്കണമെന്നുമുണ്ട്. പക്ഷേ ശ്രീനിഷിനെ വിഷമിപ്പിക്കേണ്ടെന്ന് വിചാരിക്കുന്നു." 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ