
മുംബൈ: രാജ്യത്തെ സിനിമ പ്രേമികളെ നടുക്കിയ വാര്‍ത്തയായിരുന്നു ശ്രീദേവിയുടെ മരണം. ചലച്ചിത്ര രംഗത്തെ പലരും ഇതില്‍ പ്രതികരിച്ചെങ്കിലും ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന പ്രതികരണം ബോളിവുഡ് യുവതാരം അര്‍ജ്ജുന്‍ കപൂറിന്‍റെ പ്രതികരണമായിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ ആദ്യവിവാഹത്തിലെ മകനാണ് അര്‍ജ്ജുന്‍.
ബോണിയുടെ ആദ്യഭാര്യ മോണിയില്‍ അര്‍ജ്ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. 1990 കളുടെ തുടക്കത്തില്‍ ശ്രീദേവിയുമായി ബന്ധം ആരംഭിച്ച ബോണി. ശ്രീദേവി ഗര്‍ഭിണിയായപ്പോള്‍ മോണയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോയത്. മോണയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്.
2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. മുന്‍പ് ഒരു അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ജ്ജുന്‍ പറഞ്ഞത് ഇങ്ങനെ.
"അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, അവരുടെ കുട്ടികള്‍ എന്‍റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ട്"
പിന്നീട് ഇതേ അഭിമുഖത്തില്‍ തന്നെ അര്‍ജ്ജുന്‍റെ കരിയറില്‍ ശ്രീദേവി എന്തെങ്കിലും സഹായം നല്‍കിയോ എന്ന ചോദ്യത്തിന് ക്ഷോഭങ്ങള്‍ ഒന്നും ഇല്ലാതെ അര്‍ജ്ജുന്‍ പറയുന്നത് ഇങ്ങനെ.
'എന്‍റെ സിനിമകള്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയില്‍ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല ഞങ്ങള്‍ക്കിടയില്‍ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അത്രമാത്രം'
എന്തായാലും വിദേശത്തായിരുന്ന അര്‍ജ്ജുന്‍ ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ് മുംബൈയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ