നിപ്പ വൈറസ് ബാധ ആഷിഖ് അബു സിനിമയാക്കുന്നു: ചിത്രത്തില്‍ യുവതാരങ്ങളുടെ നീണ്ടനിര

By Web TeamFirst Published Sep 3, 2018, 9:26 PM IST
Highlights

കേരളത്തിലുണ്ടായ നിപ്പ വൈറസ് ബാധ ആഷിഖ് അബു സിനിമയാക്കുന്നു.. കേന്ദ്രകഥാപാത്രങ്ങളായി ടൊവിനോ, ആസിഫലി, കാളിദാസ് ജയറാം, പാര്‍വതി, ചെന്പന്‍ വിനോദ്, എന്നിവര്‍

കേരളത്തെ വിറപ്പിച്ച നിപ്പ വൈറസും അതിനെതിരായ പ്രതിരോധവും വെളിത്തിരയിലേക്ക്. വൈറസ് എന്ന പേരില്‍ ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രമാണ് നിപ്പ വൈറസും കേരളവും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥ പറയുന്നത്. മലയാളത്തിലെ മുന്‍നിര യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രം അടുത്ത സമ്മര്‍ റിലീസായി തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആഷിഖ് അബു തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 

ടൊവിനോ തോമസ്, ആസിഫ് അലി, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെന്പന്‍ വിനോദ്, രേവതി, പാര്‍വതി തിരുവോത്ത്, റീമാ കല്ലിങ്കല്‍, രമ്യ നന്പീശന്‍,  എന്നീങ്ങനെ നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുഹസിന്‍ പരാരിയും സുഹാസും, ഷറഫുവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്. രജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

click me!