
താരപ്പൊലിമയിലുടെ നിറവിൽ ഏഷ്യാനെറ്റ് ടിവി അവാർഡ് നിശ. മിനി സ്‍ക്രീനിലെ നടീ നടന്മാർ പുരസ്‍കാരരങ്ങൾ ഏറ്റുവാങ്ങി.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഏഷ്യാനെറ്റ് ടിവിയിലെ പരമ്പരകളിലെ താരങ്ങളാൽ സമ്പന്നമായ സദസ്സ്. നൃത്തച്ചുവടുകളും തമാശകളും പുരസ്കാര സന്തോഷങ്ങളു പങ്കുവെച്ച് പ്രിയ താരങ്ങൾ. മികച്ച നടനായി ഭാര്യയിലെ അഭിനേതാവ് സാജൻ സൂര്യയെ തെരഞ്ഞെടുത്തു. പരസ്‍പരത്തിലെ അഭിനയത്തിന് ഗായത്രി മികച്ച നടിക്കുള്ള പുരസ്‍കാരത്തിന് അര്‍ഹയായി. പര്സപരത്തിന്റെ ഡയറക്ടർ ഹാരിസൺ ആണ് മികച്ച സംവിധായകൻ. ആകെ മുപ്പത്ത് ഒന്ന് വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ. സുരേഷ് ഗോപി എം പി, മുകേഷ്, ബിജുമോൻ തുടങ്ങി ചലച്ചിത്ര താരങ്ങളായിരുന്നു മുഖ്യ ആകർഷണം.
കഴക്കൂട്ടം അൽസാജ് കൺവെനഷൻ സെന്‍റിൽ നടന്ന പരിപാടിയുടെ പൂർണ്ണരൂപം ഉടൻ തന്നെ ഏഷ്യാനെറ്റിലൂടെ സംപ്രേഷണം ചെയ്യും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ