
മലയാളികൾക്ക് പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ആസിഫ് അലി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 19 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അപർണ ബാലമുരളി നായികയായെത്തുന്ന മിറാഷ് ത്രില്ലർ ഴോണറിലാണ് ഒരുങ്ങുന്നത്. എന്നാൽ ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച്ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രത്തിലെ പ്രകടനത്തെ പറ്റിയാണ് ആസിഫ് അലി പറയുന്നത്. മോഹൻലാലിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് ദൃശ്യമെന്നും, ഈ ചിത്രത്തിലൂടെ വളരെ സിമ്പിൾ ആയിട്ടുള്ള മോഹൻലാലിനെ കണ്ടപ്പോൾ വലിയ സന്തോഷമായെന്നും ആസിഫ് അലി പറയുന്നു.
"ലാല്‍ സാറിനെപ്പറ്റി സംസാരിക്കുമ്പോഴെല്ലാം ആദ്യം മനസിലേക്ക് ഓടി വരുന്ന സിനിമയാണ് ദൃശ്യം. ആ സിനിമയിൽ പുള്ളി കിടിലന്‍ പെര്‍ഫോമന്‍സാണ് ചെയ്ത് വെച്ചിരിക്കുന്നത്. വളരെ സിമ്പിളായിട്ടുള്ള ഒരു ഫാമിലിമാനായാണ് ലാലേട്ടന്‍ ആ പടത്തിന്റെ ഫസ്റ്റ് ഹാഫില്‍ പെര്‍ഫോം ചെയ്തത്. എല്ലാവര്‍ക്കും ആ ഒരു ഭാഗം ഭയങ്കരമായി കണക്ടായി. എന്നെ സംബന്ധിച്ച് കുറച്ചുകാലത്തിന് ശേഷം എനിക്ക് ഒരു തിരിച്ചുകിട്ടല്‍ പോലെയായിരുന്നു ആ പടത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്. ആ സിനിമക്ക് മുമ്പ് ലാലേട്ടന്‍ ചെയ്തതെല്ലാം കുറച്ച് ലാര്‍ജര്‍ ദാന്‍ ലൈഫ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു, അതില്‍ നിന്ന് മാറി വളരെ സിമ്പിളായിട്ടുള്ള ഒരു ലാലേട്ടനെ കണ്ടപ്പോള്‍ വല്ലാത്ത സന്തോഷമായിരുന്നു മനസില്‍ തോന്നിയത്." കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ദൃശ്യം 3'ക്ക് മുമ്പേ പ്രേക്ഷകരുടെ മനസ്സിൽ ഉദ്വേഗം നിറയ്ക്കുന്ന ഒരു പസിൽ ഗെയിം തീർക്കാൻ എത്തുകയാണ് ആസിഫ് അലിക്കും അപർണ ബാലമുരളിക്കും ഒപ്പം ജീത്തു ജോസഫ്. ഇവർ ഒന്നിക്കുന്ന 'മിറാഷ്' സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 'കിഷ്കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മിറാഷ്'.
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്ര'വും ബോക്സ്ഓഫിസിൽ വൻ ഹിറ്റായിരുന്നു. ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.
ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ് ടിങ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ