സുഹൃത്തുക്കൾക്ക് കയറാൻ പറ്റിയില്ല, ട്രെയിനിൽ നിന്ന് ചാടിയ നടിക്ക് ഗുരുതര പരിക്ക്; പ്രാർഥന വേണമെന്ന് കരിഷ്മ ശർമ്മ

Published : Sep 12, 2025, 04:29 AM IST
karishma-sharma

Synopsis

സിനിമ-സീരിയൽ നടി കരിഷ്മ ശർമ്മ ട്രെയിനിൽ നിന്ന് വീണ് നടുവിനും തലയ്ക്കും പരിക്കേറ്റു. ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് അപകടം. നടി ഇപ്പോൾ ചികിത്സയിലാണ്. പ്രാർഥന വേണമെന്ന് കരിഷ്മ ശർമ്മ

മുംബൈ: സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടതായി നടി ബുധനാഴ്ച തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. ചർച്ച്‌ഗേറ്റിൽ ഒരു ഷൂട്ടിംഗിന് പോകാൻ സാരി ധരിച്ച് ട്രെയിനിൽ കയറുകയായിരുന്നു. ട്രെയിനിൽ കയറിയപ്പോൾ അത് വേഗതയെടുക്കാൻ തുടങ്ങി. ഇതോടെ തന്‍റെ സുഹൃത്തുക്കൾക്ക് കയറാൻ കഴിഞ്ഞില്ല. ഭയം കാരണം ഞാൻ ട്രെയിനിൽ നിന്ന് ചാടി. നിർഭാഗ്യവശാൽ തന്‍റെ പുറം തറയിലടിക്കുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് എന്ന് കരിഷ്മ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

"എന്‍റെ നടുവിന് പരിക്കേറ്റു, തല വീങ്ങി. ശരീരത്തിൽ മുഴുവൻ ചതവുകളുണ്ട്. ഡോക്ടർമാർ എംആർഐ സ്കാൻ ചെയ്തു. തലയിലെ പരിക്ക് ഗുരുതരമല്ലെന്ന് ഉറപ്പാക്കാൻ ഒരു ദിവസത്തേക്ക് എന്നെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്," അവർ കൂട്ടിച്ചേർത്തു. വേഗത്തിൽ സുഖം പ്രാപിക്കാൻ ദയവായി പ്രാർത്ഥിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

പവിത്ര റിഷ്ട എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കരിഷ്മ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചു. സൂപ്പർ 30, പ്യാർ കാ പഞ്ച്നാമ 2, ഉജ്ദ ചമൻ തുടങ്ങിയ സിനിമകളിലും കരിഷ്മ അഭിനയിച്ചിട്ടുണ്ട്. നിരവധി വെബ് സീരീസുകളുടെ ഭാഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്. അചിന്ത്യ രജാവത്ത്, യാജുർ മർവാ എന്നിവർക്കൊപ്പം ലൈറ്റ്സ്, ക്യാമറ, ലൈസ് എന്ന ആക്ഷൻ ത്രില്ലർ ഹ്രസ്വചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബോളിവുഡിനെ വിറപ്പിച്ച് തെന്നിന്ത്യ, ഒന്നും രണ്ടും സ്ഥാനത്ത് മലയാളികളുടെ പ്രിയ നടൻമാര്‍
തെലുങ്കില്‍ പുതിയ റെക്കോര്‍ഡ്, ആഗോള കളക്ഷൻ തുക കേട്ട് ഞെട്ടി യുവ താരങ്ങള്‍, ആ സീനിയര്‍ നായകൻ നേടിയത്