
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പതിമൂന്ന് ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു എന്ന് പറഞ്ഞാണ് അതുലിന്‍റെ കുറിപ്പ് തുടങ്ങുന്നത്.
ഈ സംഭവത്തെ കുറിച്ച് എല്ലാവരും അറിഞ്ഞു കാണുമെന്നും മാധ്യമങ്ങള്‍ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ തന്റെ സ്ഥിതി ഇത്ര ദയനീയം ആകില്ലായിരുന്നുവെന്നും അതുല്‍ പറയുന്നു. മുടി നീട്ടിയതിന്‍ തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളായി പൊലീസ് ചിത്രീകരിച്ചെന്നും സംഭവം നടന്നു എന്നു പറയുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തെളിവെടുപ്പിനായി പോലും തന്നെ പൊലീസ് കൊണ്ടു പോയില്ലെന്നും അതുല്‍ പറയുന്നു. റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കായാണ് തന്‍റെ മുടി എന്നും പ്രശ്നത്തിൽ തന്‍റെ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞില്ലെന്നും പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..
പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....
1. ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി.... ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം...
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല...
3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്റരീകരിച്ചു
മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ... RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ...
3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....
പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്തം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളും
എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്.... )
By.
അതുൽ ശ്രീവ
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ