
കസിനിമാലോകത്ത് വ്യത്യസ്തമായ ഒരു ഓഡിയോ ലോഞ്ചുമായി കല്യാണം ചലച്ചിത്രം ടീം. മുകേഷ്- സരിത ദമ്പതിമാരുടെ മകന്‍ ശ്രാവൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന 'കല്യാണം' സിനിമയുടെ വിശേഷമാണ് പറഞ്ഞുവരുന്നത്. കടലിന്റെ അടിത്തട്ട് സിനിമാസെറ്റൊരുക്കിയാണ് കല്യാണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒാഡിയോ ലോഞ്ച് വ്യത്യസ്തമാക്കിയ്ത്.
സാധാരണ ഒരു ഓഡിയോ ലോഞ്ചിംഗിനുമപ്പുറം ഒരല്‍പ്പം വെറൈറ്റിക്ക് വേണ്ടിയാണ് കടലിനടയില്‍ സെറ്റൊരുക്കിയത്. നായകന്റെ അഭാവത്തില്‍ നായിക വര്‍ഷയും മറ്റ് അണിയറപ്രവര്‍ത്തകരുമാണ് കടലിനടയില്‍ ഓഡിയേ പ്രകാശനം നടത്തിയത്. പ്രത്യകം സജ്ജമാക്കിയ മുങ്ങൽ വസ്ത്രങ്ങളും ഓക്സിജൻ സംവിധങ്ങളുമായി സംഘം കടലിലേക്ക് ഇറങ്ങി. തീരത്ത് നിന്നും 80 മീറ്റർ അകലെ കടലിനടിയിൽ പ്രത്യകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചലച്ചിത്ര താരവും ഫ്രൈഡേ സിനിമാസിന്റെ ഉടമയുമായ വിജയ് ബാബു, ചിത്രത്തിന്റെ സംവിധായകനു നിർമ്മാതാവുമായ രാജേഷ് നായർ, പത്നി ഉഷ, സഹ നിർമ്മാതാവ് കിഷോർ, നായിക വർഷ, ഗാന സംവിധായകൻ അലക്സ് പോൾ എന്നിവരടങ്ങുന്ന സംഘമാണ് കടലിൽ 6 മീറ്ററോളം ആഴത്തിൽ നടന്ന ഓഡിയോ ലോഞ്ചിൽ പങ്കെടുത്തത്.
കല്യാണത്തിലെ നായിക കൂടിയായ വർഷ ഫ്രൈഡേ ഫിലിംസ് ഉടമ വിജയ് ബാബുവിന് സിഡിയുടെ മാതൃക നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ഇവർക്കൊപ്പം ബോണ്ട് ഓഷ്യൻ സഫാരി കോവളത്തിന്റെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ബോണ്ട് സഫാരി സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ദിവസത്തെ പരിശീലനം നൽകിയ ശേഷമാണ് ഇവർ കടയിൽ മുങ്ങിയത്. മുങ്ങാന്‍ മടിച്ച താരങ്ങള്‍, കരയില്‍ നിന്ന് ആശംസകള്‍ നേര്‍ന്നു. ഇന്ന് നടന്ന സെൻസർ ബോർഡ് നിരീക്ഷണങ്ങൾക്ക് ശേഷം കല്യാണം ചിത്രത്തിന് യൂ സർട്ടിഫിക്കറ്റ് ലഭിച്ചതായി സംവിധായകൻ രാജേഷ് നായർ അറിയിച്ചു. വൈകാതെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. 'കടലിലെ മാലിന്യമുക്തമാക്കുക' എന്ന സന്ദേശം കൂടി പ്രചരിപ്പിക്കാന്‍ ഓഡിയോ ലോഞ്ചിലൂടെ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചാണ് അണിയറക്കാര്‍ മടങ്ങിയത്.
ചിത്രത്തിന്റെ പ്രചരണത്തിനുപുറമേ കടലിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള ഒരു ബോധവത്കരണം കൂടിയാണ് പരിപാടിയെന്നു അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തില്‍ ശ്രാവണോടൊപ്പം മുകേഷ്, ശ്രീനിവാസന്‍, ആശാ അരവിന്ദ്, മാലാ പാര്‍വതി, സുധീര്‍ കരമന, ഇന്ദ്രന്‍സ്, ധര്‍മജന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ