
സെലിബ്രിറ്റികളുടെ സ്വകാര്യത വില്‍ക്കുന്നവരാണ് പാപ്പരാസികള്‍. ഇത്തരത്തില്‍ തന്റെ സ്വകാര്യ ചിത്രം പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി വന്നിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗായികയായ സിയാ ഫര്‍ളര്‍. തന്റെ സ്വകാര്യ വസതിയില്‍ നഗ്നയായി നിന്ന് സണ്‍ ബാത്ത് ചെയ്യുന്ന താരത്തിന്റെ ചിത്രം ഏതോ വിരുതന്‍ പകര്‍ത്തുകയും അവ ഒരു ഫോട്ടോ ഏജന്‍സിക്ക് വലിയ വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സിയ ഇക്കാര്യത്തില്‍ വ്യത്യസ്തമായ മറുപടിയുമായി വന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ കൂടി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം സിയ തന്നെ തന്നെ ട്വിറ്ററിലൂടെ പരസ്യമാക്കി. 'എന്റെ ആരാധകര്‍ക്ക് ആരോ എന്റെ നഗ്ന ചിത്രങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ പണം ലാഭിച്ചോളൂ. ഇതാ ഇവിടെ ആ ചിത്രം സൗജന്യമായി കാണാം.'എന്ന അടിക്കുറിപ്പോടെയാണ് സിയ ചിത്രം ട്വിറ്ററില്‍ പരസ്യമാക്കിയത്. സിയയുടെ പതിനഞ്ചില്‍ പരം ചിത്രങ്ങളാണ് ഇത്തരത്തില്‍ ഏജന്‍സി വില്‍ക്കാന്‍ ശ്രമിച്ചത്. ഏജന്‍സിയുടെ വാട്ടര്‍മാര്‍ക് ചിത്രങ്ങളിലുണ്ടെങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സിയക്ക് പൂര്‍ണപിന്തുണയുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.
റിഹാനെ, ബിയോണ്‍സ് കാറ്റി പെറി തുടങ്ങിയവര്‍ക്ക് വേണ്ടി ഗാനങ്ങളൊരുക്കുന്ന സിയയുടെ സ്വന്തം ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ സ്വകാര്യത കാത്ത് സൂക്ഷിക്കുന്നതില്‍ കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു വിഗ്, തൊപ്പി, മാസ്‌ക് എന്നിവ വച്ച് മുഖം മറച്ച് കൊണ്ടാണ് സിയ വേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രത്യക്ഷപ്പെടാറുള്ളത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ