അല്‍ഫോണ്‍സ് പുത്രനോട് ബി ഉണ്ണികൃഷ്‍ണന്‍- ഇനിയും ഉഴപ്പൂ!

By Web DeskFirst Published Apr 15, 2016, 2:18 AM IST
Highlights

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പ്രേമം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അല്‍ഫോണ്‍‌സ് പുത്രന് പിന്തുണയുമായി ബി ഉണ്ണികൃഷ്‍ണന്‍.  ചിത്രം കണ്ടിട്ട്‌, ഇതിന്റെ ആദ്യപകുതിക്ക്‌ ഏകാഗ്രതയില്ലാ, ഇതിന്‌ ഘടനയില്ല, ഫോക്കസില്ലാ, ഇത്‌ ഉഴപ്പിയെടുത്തതാണ്‌ എന്നൊക്കെ പറയാൻ താന്‍ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന്‌ എങ്ങനെ തോന്നി എന്നറിയില്ല എന്നാണ് ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നത്. ഫേസ്ബുക്കിലാണ് ബി ഉണ്ണികൃഷ്‍ണന്‍ ഇക്കാര്യം പറയുന്നത്.

ബി ഉണ്ണികൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ ടിവിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അൽഫോണ്‍സ്‌ മോഹൻ സാറിനോട്‌ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ്‌ വിവാദളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്‌ ചെയ്യാറുള്ളത്‌. ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ്‌ പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്‌, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുന്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ.  ചിത്രം കണ്ടിട്ട്‌, ഇതിന്റെ ആദ്യപകുതിക്ക്‌ ഏകാഗ്രതയില്ലാ, ഇതിന്‌ ഘടനയില്ല, ഫോക്കസില്ലാ, ഇത്‌ ഉഴപ്പിയെടുത്തതാണ്‌ എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന്‌ എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാൾ വലിയൊരു അസത്യം സിനിമയെ കുറിച്ച്‌ പറയാൻ കഴിയില്ല. ഇത്‌ ഉഴപ്പലാണെങ്കിൽ അൽഫോണ്‍സ്‌ താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക്‌ പറയാനൊള്ളൂ. നമ്മുക്ക്‌ ഈ അവാർഡ്‌ വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ😜

 

click me!