പുലിമുരുകനെ കുറിച്ച് ബി ഉണ്ണിക്കൃഷ്ണനു പറയാനുള്ളത്

Published : Oct 10, 2016, 07:14 AM ISTUpdated : Oct 04, 2018, 07:36 PM IST
പുലിമുരുകനെ കുറിച്ച് ബി ഉണ്ണിക്കൃഷ്ണനു പറയാനുള്ളത്

Synopsis

മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലറ്റ്. പീറ്റര്‍ ഹെയ്‍നിന്റെ ആക്ഷന്‍ കൊറിയോഗ്രഫി എല്ലാവരും കയ്യടി നേടിക്കഴിഞ്ഞിരിക്കുന്നു. വൈശാഖ് സംവിധാനം ചെയ്‍ത ചിത്രത്തെ പ്രശംസിച്ച്  സംവിധായകന്‍ ബി ഉണ്ണിക്കൃഷ്‍ണന്‍ ഫേസ്ബുക്കില്‍ എഴുതിയത് വായിക്കാം.

ബി ഉണ്ണിക്കൃഷ്‍ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പുലിമുരുകനെക്കുറിച്ച്‌ ഒട്ടേറെകാര്യങ്ങൾ ഒട്ടേറെയാളുകൾ ഇതിനകം എഴുതിക്കഴിഞ്ഞു, പറഞ്ഞു കഴിഞ്ഞു. നൂറുകോടിക്ലബ്ബിലേക്ക്‌ കടക്കുന്ന ആദ്യ മലയാളചിത്രം പുലിമുരുകൻ ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. ഇങ്ങനെയൊരു പവർപ്പാക്ക്ഡ്‌ ആക്ഷൻ ചിത്രമൊരുക്കാൻ വൈശാഖും, എന്റെ പ്രിയ സുഹൃത്ത്‌ ഉദയകൃഷ്ണനും നടത്തിയ കഠിനാധ്വാനത്തിനും, അവരുടെ ആത്മവിശ്വ്വാസത്തിനും അനിതരസാധാരണമായ ക്ഷമാശക്തിയ്ക്കും ബിഗ്‌ സല്യൂട്ട്‌. കെ ജി ജോർജ്ജ്‌ സാർ പണ്ടൊരിക്കൽ ഞങ്ങളോട്‌ പറഞ്ഞു, "സിനിമയ്ക്ക്‌ ആവശ്യമുള്ള മറ്റ്‌ സാങ്കേതിക പ്രവർത്തകരേയും നടീനടന്മാരേയും വിദഗ്ധമായി പ്രയോജനപ്പെടുത്തുന്ന സൂത്രശാലിയായിരിക്കണം സംവിധായകൻ. ആവരുടെ സംഭാവനകളെ സ്വതന്ത്രമായി സംയോജിപ്പിക്കുന്ന ഒരു രാസത്വരകമാവണം, സംവിധായകൻ." വൈശാഖ്‌ അക്ഷരാർത്‌ഥത്തിൽ ചെയ്തതിതാണ്‌. ഷാജിയുടെ ഛായാഗ്രഹണമികവിനേയും, ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധനത്തേയും കിടിലൻ എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ. വി ഇഫെക്റ്റ്സും, ശബ്ദമിശ്രണവും ഗംഭീരം. പിന്നെ, പീറ്റർ ഹെയ്ൻ! അടുത്ത കാലത്ത്‌ ഇന്ത്യൻ സിനിമ കണ്ട്‌ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി ഇതാണെന്ന് ഞാൻ ധൈര്യപൂർവം പറയും. നായകന്റെ Solo battle ഇത്ര ഗംഭീരമായി എക്സിക്യൂട്ട്‌ ചെയ്യപ്പെട്ടിരിക്കുന്ന മറ്റൊരു സമീപകാല ചിത്രമില്ല. സിനിമ റിലിസ്‌ ആകുന്നതിന്‌ തലേദിവസം പീറ്റർ എന്നോട്‌ സംസാരിച്ചു; വലിയ രീതിയിൽ നേർവസായിരുന്നു, അയാൾ. സിനിമ കണ്ട്‌കഴിഞ്ഞ്‌ അയാളെ വിളിച്ച്‌ ഞാൻ അഭിനന്ദിച്ചപ്പോൾ, അയാളുടെ ശബ്ദം ഇടറിയിരുന്നു. എന്റെ നല്ല വാക്കുകൾ കേട്ടിട്ട്‌ അയാൾ എന്നോട്‌ പറഞ്ഞു, " എല്ലാ ക്രെഡിറ്റും മോഹൻലാൽ സാറിന്‌ കൊടുക്കൂ, സാർ. ഇത്രയ്ക്ക്‌ അപ്പർണ്ണമനോഭാവമുള്ള ഒരു നടനെ, താരത്തെ ഞാൻ കണ്ടിട്ടില്ല. ഒൻപതു റ്റെയിക്കുകൾക്ക്‌ ശേഷം ഞാൻ ഒക്കെ പറയുമ്പോൾ, എന്റെ അടുത്ത്‌ വന്ന് ചോദിക്കും, നിങ്ങൾ ശരിക്കും ഹാപ്പിയാണോ, വേണമെങ്കിൽ നമ്മുക്ക്‌ ഒന്നു കൂടി നോക്കാം.ഹി ഇസ്‌ ഇൻക്രെഡിബ്‌ൾ." മോഹൻലാലിനെ അറിയാവുന്ന നമ്മൾക്ക്‌ അതൊരു വാർത്തയല്ല. പക്ഷേ, വേറെ ചിലതുണ്ട്‌. അൻപത്തി ആറാമത്തെ വയസ്സിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻചിത്രം സംഭാവന ചെയ്ത മറ്റേതെങ്കിലും ഒരു നടനെ നമ്മുക്കാർക്കും അറിയില്ല. കേരളത്തിലെ തീയറ്റുറുകളെ ഇളകി മറിയുന്ന ഹർഷോന്മാദത്തിന്റെ, ജനകീയമായ കാർണിവൽ സ്പെയ്സുകളാക്കി ഇത്രയേറെ തവണ മാറ്റിയ മറ്റൊരു നടനേയും നമ്മുക്ക്‌ ഓർമ്മയില്ല. അഭിനയ ജീവിതത്തിന്റെ മുപ്പത്തി ആറാം വർഷത്തിൽ ഇത്രയേറെ ഊർജ്ജം പ്രസരിപ്പിക്കുന്ന മറ്റൊരു നടനേയും നമ്മുക്കറിയില്ല. മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം.

ഒരു കാര്യം കൂടി പറയട്ടെ. പുലിമുരുകൻ എന്ന ചിത്രത്തിന്റെ അസാധാരണവിജയത്തിനു പുറകിൽ ടോമിച്ചൻ മുളകുപാടം എന്ന നിർമ്മാതാവിന്റെ അസാമാന്യമായ ധൈര്യവും ആത്മവിശ്വ്വാസവുമുണ്ട്‌. പറഞ്ഞ ബഡ്ജറ്റിൽ ചെറിയൊരു വ്യത്യാസം വന്നാൽ, തർക്കവും വഴക്കും ഉണ്ടാവുന്ന ഒരു പ്രവർത്തി മേഖലയിൽ, തന്റെ സാങ്കേതികപ്രവർത്തകരേയും താൻ നിർമ്മിക്കുന്ന സിനിമയേയും ഇത്രയധികം വിശ്വസിച്ച്‌, നിർലോഭം പണം മുടക്കിയ ടോമിച്ചൻ മലയാള സിനിമയ്ക്കായി തുറന്നത്‌, പുതിയൊരു വിപണിയാണ്‌. നമ്മുടെ സിനിമയെ അന്യഭാഷാചിത്രങ്ങൾക്കൊപ്പം വാണിജ്യപരമായി വലുതാക്കുകയാണ്‌ ടോമിച്ചൻ ചെയ്തത്‌. ഹാറ്റ്സ്‌ ഓഫ്‌!!!

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ചത്താ പച്ച'യിലെ 'ചെറിയാന്‍'; വിശാഖ് നായരുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്
സ്വിറ്റ്സർലൻഡിലെ മലയാളികള്‍ ഒരുക്കിയ സിനിമ; ത്രിലോകയുടെ പ്രീമിയര്‍ സൂറിച്ചില്‍