
ബാഹുബലി 2 സിനിമയെ പരിഹസിച്ച് ബോളിവുഡ് സംവിധായകൻ അനിൽ ശർമ. 2000 കോടി നേടുന്ന ഇന്ത്യന്‍ ചിത്രം എന്ന റെക്കോഡിലേക്ക് കുതിക്കുന്ന ബാഹുബലി ഒരു റെക്കോർഡും തകർത്തിട്ടില്ലെന്നാണ് അനിൽ ശർമ പരിഹസിക്കുന്നത്.
2001ൽ സണ്ണി ഡിയോളിനെ നായകനാക്കി ഗദാർ: ഏക് പ്രേം കഥ എന്ന സിനിമ സംവിധാനം ചെയ്ത ആളാണ് അനിൽ ശർമ. ഇതൊക്കെ ഓരോ സമയത്തും സംഭവിക്കുന്ന ഒന്നാണ്. 2001ൽ ഗദാർ കലക്ട് ചെയ്തത് 265 കോടിയാണ്. ഇന്നത്തെ കണക്ക് വച്ച് നോക്കിയാൽ അയ്യായിരം കോടി രൂപയാണെന്ന് അനിൽ പറയുന്നു.
നല്ല സിനിമകൾ വരുമ്പോൾ റെക്കോർഡുകൾ തകരും. എന്നാൽ ബാഹുബലി 2 വിനെ വച്ചുനോക്കുമ്പോൾ ആ ചിത്രം ഒരു റെക്കോർഡ് പോലും ഇതുവരെ തകർത്തിട്ടില്ല. 2001ലാണ് എന്‍റെ ചിത്രം റിലീസ് ചെയ്യുന്നത്. അന്ന് 25 രൂപയാണ് ഒരു ടിക്കറ്റിന്.
അന്ന് എന്‍റെ സിനിമ 265 കോടി കലക്ട് ചെയ്തു. ഇന്നത്തെ പണനിരക്കുമായി താരതമ്യം ചെയ്തുനോക്കിയാൽ ഏകദേശം 5000 കോടി രൂപ. ബാഹുബലി 2 ഇപ്പോൾ 1500 ൽ എത്തിയിട്ടേ ഒള്ളൂ. അതുകൊണ്ട് ഈ സിനിമയെ ഇങ്ങനെ പൊക്കിപറയേണ്ടതില്ല. –അനിൽ ശർമ പറയുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ