അപകടത്തില്‍പെട്ടപ്പോള്‍ പോലും ഇന്നസെന്റ് വിളിച്ചില്ല, 'അമ്മ'യ്‍ക്കെതിരെ ബാബുരാജ്

Published : Jul 02, 2017, 07:11 PM ISTUpdated : Oct 04, 2018, 07:18 PM IST
അപകടത്തില്‍പെട്ടപ്പോള്‍ പോലും ഇന്നസെന്റ് വിളിച്ചില്ല, 'അമ്മ'യ്‍ക്കെതിരെ ബാബുരാജ്

Synopsis

താരസംഘടനയായ 'അമ്മ'യ്‍ക്കെതിരെ നടന്‍ ബാബുരാജ്.  ഒരംഗത്തിന് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കeനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്തെന്ന് ബാബുരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ബാബുരാജ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇങ്ങനെ മതിയോ ?

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ , അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട് ,കൈനീട്ടം കൊടുക്കുന്നുണ്ട് , ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് എല്ലാം ശരി തന്നെ എന്നാലും, പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ എന്ന് സംശയം. തലപ്പത്തിരിക്കുന്ന എല്ലാവരും അവരവരുടെ കാര്യങ്ങളിൽ അല്ലെങ്കിൽ അവർക്ക് ഉചിതമാണ് എന്ന് തോന്നുന്ന കാര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നത് നല്ലതല്ല. ഒരംഗത്തിനു എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അവരെ ഒന്നു നേരിട്ട് വിളിക്കാനോ, ആശ്വസിപ്പിക്കനോ പോലും ഇമേജ് നോക്കുന്ന നടന്മാരാണ് സംഘടനയുടെ തലപ്പത്ത്. പല നിർണ്ണായക ചോദ്യങ്ങൾക്കും എത്ര നാൾ ഹാസ്യത്തിലൂടെ മറുപടി നൽകി അംഗങ്ങളുടെ കണ്ണടപ്പിക്കാൻ സാധിക്കും. ജനങ്ങൾ എല്ലാം നോക്കി കാണുന്നുണ്ട്. ഇത്തരത്തിൽ അംഗങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ ഇമേജ് നോക്കുന്ന നടന്മാർ ദയവു ചെയ്ത് ആ സ്ഥാനം ഉപേക്ഷിക്കണമെന്നാണ് എനിക്ക് പറയാൻ ഉള്ളത്. ഞാനൊരു അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നു സമയത്തും ഇതിൽ പലരും വിളിച്ചില്ല, അന്വേഷിച്ചില്ല അത് പോട്ടെ എനിക്കതിൽ പരാതിയില്ല എന്നാലും ഞാൻ താമസിക്കുന്ന ഞാൻ വോട്ടറായ ആലുവ ഉൾപ്പെടുന്ന പ്രദേശത്തിന്റെ MP കൂടിയായ അമ്മയുടെ പ്രസിഡന്റ് ഒന്ന് വിളിച്ചു ക്ഷേമം അന്വേഷിക്കാതിരുന്നതിനെ നിസ്സാരമായി കാണാൻ മനസ്സ് സമ്മതിക്കുന്നില്ല.

പ്രസ്ഥാനത്തെ തകർക്കാനുള്ള വരികളായി ഇതിനെ കാണരുത് എന്നാൽ ഇപ്പോൾ ചിന്തിക്കേണ്ട സമയമാകുന്നു. നടീനടന്മാർ പൊതുവെ പ്രതികരണശേഷി നഷ്ട്ടപെട്ടവരാണ് എന്ന് മുദ്രകുത്തൽ ഇനിയെങ്കിലും മാറ്റിയെടുക്കണം, അതെ ഞാനീ വിശദീകരണത്തിലൂടെ ഉദ്ദേശിച്ചുള്ളൂ

ഒരു കാര്യം ഓർക്കുക ഒരംഗം സംഘടനയിൽ അംഗത്വം എടുത്താൽ അവർ നല്ലതാകട്ടെ ചീത്തയാകട്ടെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയും കൂടി സംഘടനയ്ക്കുണ്ട്. അല്ലാതെ വർഷത്തിലൊരിക്കൽ കുറേ മേലാളന്മാരുടെ വലിപ്പ കഥ കേൾക്കാനും ഉച്ചയ്ക്ക് മൃഷ്ട്ടാന്ന ഭോജനത്തിനുള്ള ഒത്തുചേരൽ മാത്രമാകരുത് സംഘടന

വിഷമത്തോടെ

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'മകന് കോകണ്ണ് ആണെന്നുള്ള കമന്‍റുകള്‍ വേദനിപ്പിച്ചു'; വിവേക്- വീണ ദമ്പതികള്‍
മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ