ബഷീറിന്റെ പ്രേമലേഖനവുമായി അനീഷ് അന്‍വര്‍

By Web DeskFirst Published Jul 6, 2016, 12:55 AM IST
Highlights

സക്കറിയയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നിവയ്‍ക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലേഖനം. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രത്തില്‍, കമ്മട്ടിപ്പാടത്തിലൂടെ പ്രശസ്‍തനായ മണികണ്ഠനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 1980 കാലഘട്ടത്തിലെ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ മധു - ഷീല പ്രണയ ജോഡികള്‍ അഭിനയിക്കുന്നുവെന്ന കൗതുകവുമുണ്ട്.


രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, ശിവജി ഗുരുവായൂര്‍, കണാരന്‍ ഹരീഷ്, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സുനില്‍ സുഖദ, ഷാനവാസ്, ആശാ അരവിന്ദ്, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തിലുണ്ട്. ചിത്രത്തിലേക്ക് പുതുമുഖങ്ങളേയും ക്ഷണിച്ചിട്ടുണ്ട്. 1980കളിലെ കാലഘട്ടത്തിനനുസൃതമായ രൂപഭാവങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. പ്രായം പ്രശ്‍നമല്ല. ബന്ധപ്പെടേണ്ട് വാട്‍സ് അപ് നമ്പര്‍ -9995519029, 8592049882. ഇമെയില്‍ - bplonlive2016@gmail.com ഫോര്‍ട് എന്റര്‍ടെയ്‍ന്‍മെന്റിന്റെ ബാനറില്‍ പി എം ഹാരിസ്,  വി എസ് മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ പുറത്തിറക്കിയ ലോഡലും ലൊഡലൊഡലു എന്ന വീഡിയോ സോംഗും ഒരുക്കിയത് അനീഷ് അന്‍വറാണ്. മോഹന്‍ലാലും ബാലതാരങ്ങളും അഭിനയിച്ച വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

 

click me!