ബാഹുബലി ആവേശത്തിരയിലേക്ക് രണ്ടാം പാര്‍ട്ട് എത്തുന്നത് ആകാംഷയോടെ കണ്ണില്‍ എണ്ണയൊഴിച്ച് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുകയാണ്. ആകാംഷയ്ക്കൊടുവില്‍ ബാഹുബലി പ്രേക്ഷകരിലേക്ക് എത്തുന്നു. എന്നാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യുന്നത് ലണ്ടനിലാണ്.
സിനിമ എന്ന കലയ്ക്കപ്പുറം സംസ്കാരത്തിന്റെ ഭാഗമായി മാറിയ ഈ ദൃശ്യ വിരുന്ന് ഇന്ത്യയുടെ സ്വാതന്ത്രത്തിന്റെ എഴുപതാം വാര്‍ഷികാഘോഷ ചടങ്ങിലാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ഇന്ത്യയും ബ്രിട്ടനും ചേര്‍ന്നാണ് ലണ്ടനില്‍ സാംസ്കഷാരിക ചടങ്ങ് സംഘടിപ്പിക്കുന്നത്.
ഏപ്രില്‍ 27 ന് നടക്കുന്ന സാംസ്കാരിക ചടങ്ങില്‍ ബാഹുബലി എന്ന ദൃശ്യ വിരുന്ന് എലിസബത്ത് രാജ്ഞി കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാംസ്കാരിക സമനയം കഴിഞ്ഞ ദിവസം ബെക്കിങ്ങാം കൊട്ടാരത്തില്‍ തുടക്കം കുറിച്ചിരുന്നു. ഏപ്രില്‍ 28 നാണ് ബാഹുബലി ദൃശ്യ വിരുന്ന് ഇന്ത്യയില്‍ എത്തുക.