ബിഗ് ബോസ് മലയാളം സീസൺ എട്ട് പതിനേഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത മത്സരമാണ് നടക്കുന്നത്. പുതിയ ടാസ്കിലൂടെ ജസീല, നേഹ, താഷി, ഗായത്രി, ആസിഫ്, വിക്കി, ഷിജിൻ എന്നിവർ വീടിനുള്ളിൽ പ്രവേശിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 8 പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടുത്ത മത്സരത്തിന്റെ ഘട്ടത്തിലേക്കാണ് ബിഗ് ബോസ് വീട് കടന്നിരിക്കുന്നത്. പുതിയ വീക്കന്റ് ടാസ്ക് വീട്ടിൽ നടന്നുകൊണ്ടിരിക്കുകയാണ്. ലീഡറും അനുയായികളും മാത്രമാണ് ഇപ്പോൾ വീടിനുള്ളിൽ ഉള്ളത്. ബാക്കിയുള്ള ഭൂരിപക്ഷം മത്സരാർത്ഥികളും വീടിന് പുറത്താണ്. ടാസ്ക് വിജയിച്ചയാൾ മാത്രമേ ഉള്ളിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം ടാസ്ക് വിജയിച്ച് ജസീലയും നേഹയും താഷിയും ഗായത്രിയും ആസിഫും വീടിനുള്ളിലേക്ക് പ്രവേശനം നേടുകയുണ്ടായി. കൂടാതെ ലീഡറുടെ നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി വിക്കിയും ഷിജിനും വീടിനുളിലേക്ക് പ്രവേശനം നേടുകയുണ്ടായി.
ഷിജിൻ വീടിനുള്ളിലേക്ക് കയറിയതോട് കൂടി ഗെയിം മാറുന്ന കാഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ കാണാൻ കഴിയുന്നത്. ഇന്നത്തെ ടാസ്കിൽ അധികാരികളിൽ നിന്നും ജനങ്ങളിൽ നിന്നും മൂന്ന് പേർ അടങ്ങുന്ന ടീമായി മാറി ടാസ്ക് വിജയിക്കുന്ന ടീമിന് അടുക്കള ഭരണം ലഭിക്കുമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഉന്തും തള്ളുമായി മാറിയ ടാസ്ക് കൃത്യമായി മനസ്സിലാക്കാനോ ഇരു ടീമിനും സാധിക്കാത്തതിനാൽ ടാസ്ക് ബിഗ് ബോസ് റദ്ധാക്കുകയാണുണ്ടായത്. മൂന്നാം ടാസ്‌കും കൃത്യമായി കളിക്കാൻ ഇരു ടീമിനും സാധിച്ചില്ല.
ഇതിനിടയിൽ ഗെയിമിനിടയിലെ തർക്കം വാക്കേറ്റത്തിലേക്കും തുടർന്ന് വലിയ രീതിയിലുള്ള ഉന്തും തല്ലിലേക്കും നീങ്ങുകയുണ്ടായി. താഷി ഗൗതം ശശിയെ ഫിസിക്കൽ അസോൾട്ട് ചെയ്തുവെന്ന് ആരോപിച്ച് വലിയ രീതിയിലുള്ള തർക്കമാണ് വീട്ടിൽ അരങ്ങേറുന്നത്. താഷിയെ ബിഗ് ബോസ് എന്ത് തരത്തിലുള്ള ശിക്ഷയാണ് നൽകാൻ പോകുന്നതെന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.



