
ഹൈദരാബാദ്: രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലി 2വിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. ഒരുമാസത്തേക്കാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കാന്‍ സംവിധായകന്‍ എസ്എസ് രാജമൗലി തീരുമാനിച്ചത്. തെലുങ്കാനയിലെ ഷൂട്ടിംഗ് നടക്കുന്ന പ്രദേശങ്ങളിലെ കനത്ത ചൂട് തന്നെയാണ് ബാഹുബലിക്ക് വില്ലനായത്.
ചിത്രീകരണം നടക്കുന്ന ആന്ധ്രയിലും തെലങ്കാനയിലും 45 ഡിഗ്രിയാണ് അപ്പോള്‍ അന്തരീക്ഷത്തിലെ ചൂട്. നിലവിലെ സാഹചര്യത്തില്‍ ഒരുകാരണവശാലും ചിത്രീകരണം തുടരാന്‍ കഴിയില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സാധാരണ ചൂട് കനത്ത കാലാവസ്ഥകളില്‍ ചിത്രീകരണം നിര്‍ത്തിവെക്കാറാണ് പതിവ്.
മാത്രമല്ല സൂര്യാതാപത്തെ തുടര്‍ന്ന് ആന്ധ്രയിലും തെലങ്കാനയിലും നിരവധി ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇതിനാല്‍ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാന ഗവണ്‍മെന്റ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
അടുത്ത വര്‍ഷം ഏപ്രില്‍ 14നാണ് ബാഹുബലിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ പ്രതിസന്ധിയെതുടര്‍ന്ന് ചിത്രം കൃത്യസമയത്ത് പുറത്തിറക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ