ബാഹുബലി ആരാധകർക്ക് സന്തോഷവാർത്ത

By Web DeskFirst Published May 15, 2017, 11:19 AM IST
Highlights

ബാഹുബലി ആരാധകർക്ക് സന്തോഷവാർത്ത. ബാഹുബലിക്ക് മൂന്നാം ഭാഗം വരാൻ സാധ്യത തെളിയുന്നു. രാജമൗലിയും സംഘവും മൂന്നാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക ചർച്ച തുടങ്ങിയതായാണ് വിവരം.

ബാഹുബലിക്ക് അവസാനമാകുന്നില്ല. മൂന്നാം ഭാഗമില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ എസ് എസ് രാജമൗലിയുടെ മനസ്സ് മാറിത്തുടങ്ങുന്നുവെന്നാണ് സൂചനകൾ. രാജമൗലിയും, അച്ഛനും കഥാകൃത്തും ആയ വിജയേന്ദ്രപ്രസാദും ബാഹുബലിയുടെ ഹിന്ദി വിതരണാവകാശം നേടിയ കരൺ ജോഹറും തമ്മിൽ നടന്നൊരു കൂടിക്കാഴ്ച വഴിത്തിരിവായെന്നാണ് റിപ്പോർട്ടുകൾ. അച്ഛൻ അതിശയിപ്പിക്കുന്ന കഥപറഞ്ഞാൽ ബാഹുബലി 3 എങ്ങിനെ ഉണ്ടാകാതിരിക്കുമെന്നാണ് രാജമൗലിയുടെ പ്രതികരണം. രാജമൗലിയും നിർമ്മാതാവ് ഷോബു യാരലഗഡയും ബാഹുബലി മൂന്നിന്റെ ആലോചനകളിലേക്ക് കടന്നതായും വിവരങ്ങൾ പുറത്തുവരുന്നു. അണിയറക്കാരോടെല്ലാം മൂന്നാം ഭാഗത്തിൻറെ നിർദ്ദേശങ്ങളും സമർപ്പിക്കാൻ രൗജമൗലി ആവശ്യപ്പെട്ടതായും അറിയുന്നു.  ഇനിയും തീരാത്ത കഥകളുടെ സാധ്യത ഇട്ടാണ് ബാഹുബലി രണ്ടിന്റെ ക്ലൈമാക്സ്. മഹേന്ദ്ര ബാഹുബലി മഹിഷ്മതിയുടെ രാജാവാകുന്നതോടെ തീരുന്ന കഥ. പക്ഷെ എൻഡ് കാർഡിനിടെയുടെയുള്ള അച്ഛന്റയും മകന്റെയും സംഭാഷണം ഇങ്ങിനെ.. മഹേന്ദ്ര ബാഹുബലിയുടെ മകൻ മഹിഷ്മതി സാമ്രാജ്യത്തിന്റെ രാജാവാകുമോ എന്ന കുട്ടിയുടെ ചോദ്യത്തിന് അച്ഛന്‍ നൽകുന്ന മറുപടി ഇങ്ങനെ- ശിവഭഗവാൻ എന്താണ് കരുതിയതെന്ന് ആ‍ർക്കറിയാം? എന്തായാലും മൂന്നാം ഭാഗം ആലോചനയിൽ ഉണ്ടെങ്കിൽ, ഉടനുണ്ടാകാനുള്ള സാധ്യത കുറവാണ്. ബഹുഭാഷാ ചിത്രം സാഹോയും കരൺ ജോഹറിന്റെ ഹിന്ദിസിനിമയും പ്രഭാസിനുണ്ട്. രാജമൗലിക്ക് ഒരു തെലുങ്ക് സിനിമയും തീർ‍ക്കാനുണ്ട്.

രണ്ടാം ഭാഗം 1500 കോടി ക്ലബിലേക്ക് നീങ്ങുമ്പോൾ പ്രഭാസിന്റെ പ്രതിഫലവും ചർച്ചയാവുകയാണ്.

ബാഹുബലിക്കായി 25 കോടി രൂപ വാങ്ങിയ പ്രഭാസ്, അടുത്ത സിനിമ സാഹോയിൽ കരാറൊപ്പിട്ടത് 30 കോടിക്ക്. നായികയായി എത്തുന്നത് ബോളിവുഡ് സുന്ദരി കത്രീന കൈഫ്.

click me!