അപകടത്തിന്റെ നടുക്കത്തില്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍

Published : Mar 22, 2022, 05:47 PM IST
അപകടത്തിന്റെ നടുക്കത്തില്‍ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍

Synopsis

സംഗീതപ്രേമികളെ സങ്കടത്തിലാഴ്‍ത്തിക്കൊണ്ടാണ് ഇന്ന് രാവിലെ ആ വാര്‍ത്ത വന്നത്. വയലിനിസ്റ്റ് ബാലഭാസ്‍കറും കുടുംബവും വാഹനാപകടത്തില്‍ പെട്ടെന്ന വാര്‍ത്ത. ഏറ്റവും ദാരുണമായ വാര്‍ത്തയും പിന്നീട് വന്നു. ബാലഭാസ്കറിന്റെ മകള്‍  തേജസ്വി ബാല ആശുപത്രിയിലേക്ക് എത്തും മുന്നേ മരിച്ചു. ബാലഭാസ്കറിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നും കുടുംബത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുകയാണ് സുഹൃത്തുക്കള്‍. സ്റ്റീഫൻ ദേവസ്സി, ശ്വേത മോഹൻ, അമൃത സുരേഷ്, മായാ മേനോൻ തുടങ്ങിയവര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ബാലഭാസ്കറിന്റെ അപകടവിവരം പങ്കുവച്ചത്.

അപകടമുണ്ടായ പള്ളിപ്പുറത്ത് നിന്ന് ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും അവിടെ നിന്നും അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ബാലഭാസ്കറിന്‍റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജുന്റെ രണ്ട് കാലുകളും അപകടത്തിൽ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. മൂന്ന് പേരേയും അടിയന്തരശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ