ബാലകൃഷ്ണയുടെ സിനിമ ടിക്കറ്റ് ആരാധകന്‍ വാങ്ങിയത് ഒരു ലക്ഷത്തിന്

Published : Jan 13, 2017, 04:11 AM ISTUpdated : Oct 05, 2018, 01:33 AM IST
ബാലകൃഷ്ണയുടെ സിനിമ ടിക്കറ്റ് ആരാധകന്‍ വാങ്ങിയത് ഒരു ലക്ഷത്തിന്

Synopsis

ഹൈദരാബാദ്:തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയോടുള്ള ഇഷ്ടം ഒരു പ്രേക്ഷകന്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ടിക്കറ്റ് ഒരു ലക്ഷത്തിന് വാങ്ങിയതിലൂടെ. വ്യാഴാഴ്ച റിലീസ് ചെയ്ത ബാലകൃഷ്ണയുടെ നൂറാം ചിത്രം ഗൗതമിപുത്ര ശതകര്‍ണി സിനിമയുടെ ടിക്കറ്റ് ഗോപിചന്ദ് ഇന്നാമുറി എന്ന 27 കാരനാണ് ഈ തുകയ്ക്ക് നേടിയത്.  

ഗുണ്ടൂര്‍ നസറാവോപേട്ടിലെ റെസ്‌റ്റോറന്‍റ് ഉടമയായ ഇന്നാമുറി സിറ്റി തീയറ്റര്‍ കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ജീവകാരുണ്യ ഷോയിലാണ് പങ്കാളിയായത്. സംഘാടകര്‍ 500 നും 2,000 നും ഇടയിലാണ് ടിക്കറ്റ് ചാര്‍ജ്ജ് വെച്ചത്.  ഗോപിചന്ദ് ഒരു ലക്ഷത്തിന്റെ ചെക്ക് നല്‍കിയായിരുന്നു ടിക്കറ്റ് കരസ്ഥമാക്കിയത്. 

ബസവതരകം ഇന്‍ഡോ അമേരിക്കന്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ രോഗികള്‍ക്കാണ് ഇതില്‍ നിന്നുള്ള ചികിത്സാസഹായം കിട്ടുക. രോഗികളെ സഹായിക്കുന്ന പരിപാടികയില്‍ പങ്കാളിയാകണം എന്ന ഉദ്ദേശത്തിലാണ് ഇക്കാര്യം ചെയ്തതെന്ന് ഗോപിചന്ദ് പറഞ്ഞു. 

ഒരു വര്‍ഷമായി ഇത്തരം കാര്യത്തിനായി സ്വരുക്കൂട്ടി വെച്ചിരുന്ന പണം ഒന്നിച്ച നല്‍കുകയായിരുന്നു. അനാവശ്യത്തിനോ പാര്‍ട്ടികള്‍ക്കോ പണം നല്‍കാന്‍ ഒരുക്കമല്ലായിരുന്നെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ പണം എടുക്കൂ എന്നും തീരുമാനിച്ചിരുന്നു.

പണം സംഭാവന ചെയ്യാന്‍ ഗോപീചന്ദ് ഈ സിനിമ റിലീസ് ചെയ്യുന്ന സമയം നോക്കിയിരിക്കുകയായിരുന്നു. എംബിഎ ബിരുദ വിദ്യാര്‍ത്ഥി കൂടിയായ ഗോപീചന്ദ്  ഇഷ്ടതാരം ബാലകൃഷ്ണയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ കാത്തിരിക്കുകയാണ്. കുക്കട്ട്പളളിയിലെ ശ്രീ ബ്രഹ്മരാംബ തീയറ്ററില്‍ ആരാധകനും സൂപ്പര്‍താരവും കണ്ടുമുട്ടും. 
ഹോസ്പിറ്റലിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കൂടിയായ ബാലകൃഷ്ണ ഇക്കാര്യത്തില്‍ ഗോപീചന്ദിനെ അഭിനന്ദിച്ചിട്ടുണ്ട്. തന്റെ സിനിമകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അപ്‌ഡേറ്റ് ചെയ്യാനായി ബാലകൃഷ്ണ തന്നെ തയ്യാറാക്കിയിട്ടുള്ള മനബാലയ്യാ ഡോട്ട് കോമിനാണ് ഗോപീചന്ദ് ചെക്ക് കൈമാറിയത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോളിവുഡിന്‍റെ സര്‍പ്രൈസ് എന്‍ട്രി! ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ നേടിയ 10 ചിത്രങ്ങള്‍? കളക്ഷന്‍ കണക്കുകള്‍
'നിന്‍റെ റാപ്പിന് പ്രശ്നമുണ്ട്, ലിറിക്സ് സിസ്റ്റത്തിന് എതിരാ..'; ത്രസിപ്പിച്ച് ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ', ട്രെയിലർ