അച്ഛന്റെ പേരിനൊപ്പമുള്ള 'നായരമ്പലം' കാരണം തന്റെ മതത്തെയും ജാതിയെയും പറ്റി പലരും സംശയം പ്രകടിപ്പിക്കാറുണ്ടെന്ന് അന്ന ബെൻ പറയുന്നു. Anna Ben talks about the confusions about her father's name. 

മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് അന്ന ബെൻ. മധു സി നാരായണൻ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെയാണ് അന്ന ബെൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമടക്കം മികച്ച സിനിമകളുടെ ഭാഗമാവാൻ അന്ന ബെന്നിന് സാധിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകൾ കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ അച്ഛന്റെ പേരിനെ കുറിച്ച് അന്ന ബെൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

"അന്ന ബെൻ എന്തിനാണ് അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു. എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്." അന്ന ബെൻ പറയുന്നു. വെണ്ണല ക്ഷേത്രത്തിൽ പരിപാടിയിൽ അതിഥിയായെതട്ടിയപ്പോഴായിരുന്നു അന്ന ബെന്നിന്റെ പ്രതികരണം.

പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളിയായിരുന്നു അന്ന ബെന്നിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം കൽക്കി 2998 എഡി എന്ന ചിത്രത്തിലും അന്ന ബെൻ പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളത്തിൽ ലോകയിൽ ഒരു കാമിയോ വേഷത്തത്തിലും അന്ന ബെൻ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

YouTube video player