36 വര്‍ഷത്തിനു ശേഷം ബാലകൃഷ്‍ണപ്പിള്ള തീയേറ്ററിലെത്തി, പുലിമുരുകനെ കണ്ടു

By Web DeskFirst Published Nov 19, 2016, 7:27 AM IST
Highlights

പുലിമുരുകുനെ കാണാൻ മുൻമന്ത്രി ആർ ബാലകൃഷ്‍ണപിള്ളയും തിയേറ്റെറിലെത്തി. മുപ്പത്തിയാറുവർഷത്തിനുശേഷമാണ്, മുൻ സിനിമാ നടൻകൂടിയായ ആർ ബാലകൃഷ്ണപ്പിള്ള സിനിമകാണാനായി തിയേറ്ററിലെത്തിയത്.

‘കേട്ടറിഞ്ഞതിനേക്കാൾ വലുതാണോ പുലിമുരുകനെന്ന സത്യമെന്ന് കണ്ടറിയാനാണ് ബാലകൃഷ്‍ണപിള്ള തിയേറ്റെറിലെത്തിയത്. അതും നീണ്ട മുപ്പത്തിയാറുവർഷത്തിനുശേഷം. അപ്പോഴേക്കും പുലിമുരുകൻ നൂറുകോടി പിന്നിട്ട് പുതിയ ബോക്സോഫീസ് ചരിത്രം കുറിച്ചിരുന്നു. സിനിമാ നടനെന്ന നിലയിലും പിന്നീട് മകൻ ഗണേഷ്കുമാറിലൂടെയും മലയാള ചലചിത്രമേഖലയോട് അടുത്തബന്ധമാണ് പിള്ളയ്ക്കുണ്ടായിരുന്നത്. എന്നാൽ മൂന്നരപതിറ്റാണ്ടായി തിയേറ്റെറിലെത്തിയിട്ട്. 1980 ലാണ് അവസാനമായി സിനിമാ കൊട്ടകയിലെത്തിയത്. അവസാനമായി കണ്ട സിനിമ ഏതാണെന്ന് ഓർമ്മയില്ല.

പുലിമുരുകനെകുറിച്ചുള്ള വർത്തകളും വർത്താമാനങ്ങളും വീട്ടിലും നാട്ടിലും പരന്നതോടെയാണ് സിനിമകാണാൻ തീരുമാനിച്ചത്. പാർട്ടി നേതാക്കൾക്കൊപ്പമാണ് പിള്ള തീയേറ്റിലേക്കെത്തിയത്. സിനിമയെകുറിച്ചുള്ള അഭിപ്രായം ഒറ്റവാക്കിലൊതുങ്ങി.

ഇവൾ ഒരു നാടോടി, നീലസാരി, വെടിക്കെട്ട്, തുടങ്ങിയസിനിമകളിൽ പിള്ള അഭിനയിച്ചിട്ടുണ്ട്. രാഷ്‍ട്രീയ തിരക്കുകൾ കൂടിയതോടെയാണ് സിനിമാകൊട്ടകയോട് വിട പറഞ്ഞത്. മകൻ ഗണേഷ്കുമാർ അഭിനയിച്ച സിനിമയും തിയേറ്ററിൽ പോയി കണ്ടിട്ടില്ലന്ന് പിള്ള പറഞ്ഞു.

click me!