
മലയാളത്തില്‍ ഇന്ന് ചിരപരിചിതമായ വാക്കുകളിലൊന്നാണ് ബംഗാളി എന്നത്. തൊഴില്‍ തേടി കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാനക്കാരെയാകെ വിളിക്കാന്‍ കഴിഞ്ഞ കുറച്ചുകാലമായി നമ്മള്‍ ഉപയോഗിക്കുന്ന സര്‍വ്വനാമം. ആ വിളിയില്‍ പുച്ഛവും പരിഹാസവുമൊക്കെയുണ്ട്. ഈ തൊഴിലാളികളൊക്കെ കുറ്റവാളികളാണെന്ന ധാരണ നമ്മളില്‍ പലരും വച്ചുപുലര്‍ത്തുന്നുണ്ട്. അതുപോലെ സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞവരുടെ ക്രിമിനല്‍ മുഖം വെളിവാകുന്നതും സമകാലിക സംഭവങ്ങളാണ്. ഈ മിഥ്യാധാരണകളും സ്ത്രീസുരക്ഷയും കോര്‍ത്തിണക്കി,സമകാലിക പ്രസക്തിയുള്ള ഒരു കഥ പറയുകയാണ് 'ബംഗാളി' എന്ന ഹ്രസ്വചിത്രം.
രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെയും അവളുടെ കലാലയത്തിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്. രഹസ്യക്യാമറ ഉപയോഗിച്ചാണ് പലനഗര രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. രാത്രിയില്‍ ഒറ്റക്ക് നില്‍ക്കുന്ന പെണ്ണിനെ സമൂഹം എങ്ങനെയാണ് നോക്കുന്നതെന്നു ഈ ക്യാമറക്കാഴ്ചകള്‍ തെളിയിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു. പ്രശാന്ത് കക്കറയാണ് രചനയും സംവിധാനവും. സംഗീതം ഹരിത രഘുനാഥ്. റിയാസ്, ശ്രീനാഥ്, രഞ്ജു, ദീപികാ ദാസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ