മായാനദി കരകവിഞ്ഞൊഴുകി... ബാവ്രാ മന്‍ കവറുമായി ദര്‍ശന..

Web Desk |  
Published : Jan 05, 2018, 09:01 AM ISTUpdated : Oct 05, 2018, 03:52 AM IST
മായാനദി കരകവിഞ്ഞൊഴുകി... ബാവ്രാ മന്‍ കവറുമായി ദര്‍ശന..

Synopsis

മായാനദി തിയേറ്ററുകളില്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍ എത്തിയ മായാനദി കണ്ടവരുടെയെല്ലാം ചുണ്ടില്‍ ഈ പാട്ടുണ്ട്. 'ബാവ് രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്‌നാ'..  അത് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടി കഥ പറയുന്നതാണ്. രാത്രിയില്‍ മൂന്നു പെണ്‍കുട്ടികള്‍ ബാല്‍ക്കണിയിലെ ഇരിക്കുന്നതിനിടയില്‍ അവരുടെ സേനേഹവും സൗഹൃദവും ഈ  പാട്ടിലൂടെ പങ്കുവയ്ക്കുന്നു. ചിതത്തില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രന്‍ തന്നെയാണ് ഈ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയിരിക്കുന്നത്.

പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് യഥാര്‍ത്ഥ ഗായകന്‍ സ്വാനന്ദ് കിര്‍കിറെയും എത്തിയിരുന്നു. അതേസമയം പാട്ട് മുഴുവനായി പാടാന്‍ നിരവധി പേരാണ് ദര്‍ശനയുടം ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആവശ്യപ്പെട്ടിരിക്കുന്നത്.

സുധീര്‍ മിശ്ര സംവിധാനം ചെയ് 2005 ല്‍ റിലീസായ ഹസാരോ ഖ്വായിഷേന്‍ ഐസി എന്ന ചിത്രത്തിലേതാണ് ഗാനം. സ്വാനന്ദ് കിര്‍ക്കേറേ ആലപിച്ച ഈ ഗാനം മായാനദിയിലൂടെ പുനര്‍ജനിച്ചപ്പോള്‍ തന്റെ സന്തോഷം അറിയിച്ച് ഗായകന്‍ തന്നെ രംഗത്ത് എത്തി. ട്വിറ്ററിലൂടെയാണ് തന്റെ സന്തോഷം പങ്കുവച്ചത്. ഈ പതപ്പ് ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. സ്വനന്ദ് തന്നെയാണ് ഗാനത്തിന് വരികളെഴുതിയത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ശങ്കർ- ഇഹ്സാൻ- ലോയ് ടീമിൻ്റെ സംഗീതത്തിൽ 'ചത്ത പച്ച - റിങ് ഓഫ് റൗഡീസ്' ടൈറ്റിൽ ട്രാക്ക് പുറത്ത്
ഐഎഫ്എഫ്കെ എക്സ്പീരിയൻസിയ പ്രദർശനത്തിന് തുടക്കം