
ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ അവസാന നോമിനേഷൻ എപ്പിസോഡ് ഇന്ന് രാത്രി ഒൻപത് മണിയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. 90 ദിവസം പിന്നിടുന്ന ബിഗ് ബോസ് ഷോയിൽ നോമിനേഷൻ വഴിയുള്ള അവസാന എലിമിനേഷനാണ് ഇന്നതേത്ത്.
ഇതുവരെ 18 പേർ മാറ്റുരച്ച ബിഗ് ബോസ് ഷോയിൽ ഇനി ബാക്കിയുള്ളത്. സാബുമോൻ, സുരേഷ്, ശ്രീനിഷ്, ഷിയാസ്, അർച്ചന, പേർളി,അദിതി എന്നീ ഏഴ് പേരാണ്. ഇവരിൽ കഴിഞ്ഞ ആഴ്ച്ചയിലെ നോമിനേഷനിൽ വന്ന സാബുമോൻ, ഷിയാസ്, അർച്ചന, പേർളി എന്നീ നാല് പേരിൽ ഒരോളോ രണ്ടാളോ ഇന്ന് പുറത്തു പോകും. അവശേഷിച്ചവർ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടും. നിലവിൽ അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, അദിതി എന്നിവർ ഫിനാലെ വാരത്തിലേക്ക് യോഗ്യത നേടി കഴിഞ്ഞു.
നൂറ് ദിവസം നീണ്ടു നിൽക്കുന്ന ബിഗ്ബോസ് ഷോയിലെ ഇതുവരെയുള്ള പ്രകടത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ച നാല് പേരാണ് ഈ വാരം എലിമിനേഷൻ റൗണ്ടിൽ ഉള്ളത്. ശക്തരുടെ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ഈ ആഴ്ച്ചയിലെ വോട്ടെടുപ്പിന് ഒടുവിൽ പുറത്തു പോകുന്നത് ആരാവും എന്ന ആശയക്കുഴപ്പത്തിലാണ് ബിഗ്ബോസ് ഷോയുടെ ആരാധകർ.
ഏഷ്യാനെറ്റ് ചാനൽ ഇന്നലെ പുറത്തു വിട്ട പ്രൊമോയിൽ സാബുമോനോട് മോഹൻലാൽ പെട്ടിയുമെടുത്ത് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുന്ന രംഗങ്ങൾ വന്നത് എലിമിനേറ്റ് ആയത് സാബുവാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ പ്രമോയിൽ വരുന്നതിന് വിപരീതമായിരിക്കും യഥാർത്ഥ്യമെന്നും സാബുവിനേയും വീട്ടിലെ മറ്റു അംഗങ്ങളേയും പരീക്ഷിക്കാനായി മോഹൻലാലും ബിഗ് ബോസും ഒരുക്കുന്ന നാടകമായിരിക്കും ഇതെന്നുമാണ് സാബുവിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ