
കൗതുകമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് പോലെയായിരുന്നു മലയാളി ടെലിവിഷന്‍ കാണികളെ സംബന്ധിച്ച് ബിഗ് ബോസിനായുള്ള കാത്തിരിപ്പ്. അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമൊക്കെ അവതാരകരായെത്തിയ ഹിന്ദി ബിഗ് ബോസും കമല്‍ ഹാസന്‍ എത്തിയ തമിഴ് ഷോയുമാവും ഭൂരിഭാഗം മലയാളികളുടെയും ശ്രദ്ധയില്‍ മുന്‍പ് പെട്ടിട്ടുള്ളത്. എന്നാല്‍ കന്നഡയിലും തെലുങ്കിലും ബംഗാളിയിലുമൊക്കെ ബിഗ് ബോസ് പതിപ്പുകള്‍ ഇതിനകം വന്നുകഴിഞ്ഞു. മലയാളത്തില്‍ വരുമ്പോള്‍ ഷോയുടെ ഏറ്റവും പ്രധാന ആകര്‍ഷണം അത് അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ് എന്നതാണ്. ഇനി അറിയാനുള്ള ഷോയില്‍ പങ്കെടുക്കുന്ന സെലിബ്രേറ്റികളെ കുറിച്ചാണ്. ആരൊക്കെയാകും ആ പതിനാറ് പേര്‍ എന്ന് എല്ലാവര്‍ക്കും സംശയമുണ്ടാകും. അതില്‍ ഒരാള്‍ ആരാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതയായ താരം ശ്വേതാ മേനോനാണ് ബിഗ്ബോസില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ ഒരാള്‍.
LIVE UPDATES
വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് 16ാമത്തെയും അവസാനത്തെയും ബിഗ് ബോസ് മലയാളം മത്സരാര്‍ഥിയായ രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലെ ആങ്കറായ ശേഷമാണ് രഞ്ജിനി ഹരിദാസ് വിവാദങ്ങളിലേക്ക് ചുവടുവച്ചു തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലും പുറത്തുമായി നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ രഞ്ജിനി കേരളത്തിലെ ഏറ്റവും പ്രശസ്തയായ അവതാരകരില്‍ ഒരാളാണ്.
സീരിയല്‍ സിനിമാ രംഗത്ത് വര്‍ഷങ്ങളായി ഉള്ള താരമാണ് അര്‍ച്ചന സുഷീലന്‍. നിരവധി സിനിമകളില്‍ അഭിനയിച്ച താരം സീരിയല്‍ രംഗത്ത് സജീവമാണ്. നര്‍ത്തകിയായും അര്‍ച്ചന തിളങ്ങിയിട്ടുണ്ട്. പകുതി മലയാളി എന്നാണ് അര്‍ച്ചനയെ മോഹന്‍ലാല്‍ ബിഗ് ബോസ് വേദിയില്‍ വിശേഷിപ്പിച്ചത്. 15ാം മത്സരാര്‍ഥി അര്‍ച്ചനയാണ്.
നിരവധി സിനിമകളില്‍ വേഷമിട്ട താരമാണ് തരികിട സാബു എന്ന സാബു. നിരവധി റിയാലിറ്റി ഷോകളില്‍ ആങ്കറിങ് ചെയ്ത താരം വിവാദങ്ങളിലും നിന്തരം കഥാപാത്രമായി. 14ാമത്തെ ബിഗ് മത്സരാര്‍ഥിയായി എത്തുകയാണ് സാബു.
മോഡലിങ് രംഗത്തു നിന്ന് അഭിനയ രംഗത്തെത്തിയ താരമാണ് ഡേവിഡ് ജോണ്‍. ബിഗ് ബോസിലെ 13ാമത്തെ മത്സരാര്‍ഥി. മെബൈല്‍ ഫോണ്‍ ഇല്ലാതെ എങ്ങനെ നൂറു ദിവസം കഴിയും എന്ന ചോദ്യത്തിന് മൊബൈലിനെ കുറിച്ച് അറിയാത്ത നാളുകളില്‍ ഞാന്‍ സന്തോഷവാനായിരിക്കുമെന്നായിരുന്നു മറുപടി.
ആങ്കറിങ് രംഗത്ത് സജീവമായിരുന്ന പേളി മാണി പെട്ടെന്ന് തന്നെ സിനിമാ മേഖലയിലേക്ക് ചുവടുമാറ്റി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായ ഇവര്‍ നിരവധി വിവാദങ്ങളും കഥാപാത്രമായി. നിലവില്‍ നിരവധി ആരാധഖരുള്ള പേളിയാണ് ബിഗ് ബോസിലെ 12ാമത്തെ മത്സരാര്‍ഥി.
നടനും ബിസിനസ് മാനുമായ മനോജ് വര്‍മയാണ് ബിഗ് ബോസിലെ 11ാമത്തെ മത്സരാര്‍ഥി. ഞാനൊരു വിജയി ആണെന്ന് തെളിയിക്കാനാണ് ബിഗ് ബോസിലെത്തിയതെന്ന് മനോജ് വര്‍മ. ക്രിക്കറ്റ് പ്ലെയര്‍ കൂടിയായ മനോജ് കന്നട ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
ബഷീര്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് ബഷീര്‍ ബഷി. ഫ്രീക്കന്‍ എന്ന പേരിലറിയപ്പെടുന്ന കക്ഷി തന്‍റെ ഭാര്യയുടെ സമ്മതത്തോടെയുള്ള രണ്ടാം വിവാഹത്തിലൂടെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ബഷിയാണ് ബിഗ് ബോസില്‍ പത്താം മത്സരാര്‍ഥി.
അതിഥി റായ്, ബിഗ് ബോസില്‍ ഒമ്പതാമത് മത്സരാര്‍ഥിയായ അതിഥി. നിരവധി സിനിമകളില്‍ വേഷം ചെയ്തിട്ടുള്ള താരമാണാണ് അതിഥി. മലയാളമടക്കം ഏഴ് ഭാഷകള്‍ അതിഥി സംസാരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. അതിഥിയാണ് ബിഗ് ബോസിലെ ഒമ്പതാമത്തെ മത്സരാര്‍ഥി.
പ്രശസ്ത കോമഡി സിനിമാ താരം അനൂപ് ചന്ദ്രന്‍. നിരവധി സിനിമകളില്‍ വേഷമിട്ട മലയാളികളുടെ ഇഷ്ടതാരം അനൂപാണ് ബിഗ് ബോസിലെ എട്ടാമത്തെ മത്സരാര്‍ഥി.
സാമൂഹ്യ പ്രവര്‍ത്തക ദിയ സന, ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ ഇവര്‍ കിസ് ഓഫ് ലവ്, വത്തക്കാ വിവാദം എന്നീ വിഷയങ്ങളില്‍ മുന്നില്‍ നിന്ന് സമരം നയിച്ച ആളാണ് . ദിയയാണ് ബിഗ് ബോസിലെ ഏഴാമത്തെ മത്സരാര്‍ഥി.
അരിസ്റ്റോ സുരേഷ്, മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന ഗാനത്തിലൂടെ മലയാളിയുടെ മനസിലേക്ക് ചേക്കേറിയ താരം. ആക്ഷന്‍ ഹീറോ ബിജുവിലൂടെയായിരുന്നു അരിസ്റ്റോ സുരേഷ് എന്ന സുരേഷ് തമ്പാനൂരിന്‍റെ ചലച്ചിത്ര അരങ്ങേറ്റം. അദ്ദേഹമാണ് ബിഗ് ബോസിലെ ആറാമത്തെ മത്സരാര്‍ഥി.
ഹിമ ശങ്കര്‍, നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും സീരിയല്‍, സിനിമ എന്നിവയിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഞ്ചാമത്തെ ബിഗ് ബോസ് മത്സരാര്‍ഥി.
പ്രണയം എന്ന സീരിയലിലൂടെ പ്രശസ്തനായ ശ്രീനിഷ് അരവിന്ദാണ് ബിഗ് ബോസിലെ നാലാമന്‍.
ശ്രീലക്ഷ്മി ജഗതി ശ്രീകുമാറാണ് ബിഗ് ബോസിലെ മൂന്നാമത്തെ മത്സരാര്‍ഥി. മലയാളത്തിന്‍റെ സ്വന്തം താരം ജഗതി ശ്രീകുമാറിന്‍റെ മകളാണ് ശ്രീലക്ഷ്മി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീലക്ഷ്മി വീണ്ടും സ്ക്രീനിലേക്കെത്തുന്നത്.
ബിഗ് ബോസിലെ രണ്ടാമത്തെ മത്സരാര്‍ഥി സീരിയല്‍ നടനായ ദീപന്‍ മുരളിയാണ്. ദീപന്‍ മോഹന്‍ലാലിനെ ആദ്യമായി കാണുന്നത് ബിഗ് ബോസ് വേദിയില്‍ വച്ചാണ്.
സിനിമാ താരം ശ്വേതാ മേനോന്‍ ആണ് ആദ്യമായി ബിഗ് ബോസില്‍ പരിചയപ്പെടുത്തിയത്. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായാണ് ശ്വേതാ മേനോന്‍ ബിഗ് ബോസ് വേദിയിലേക്കെത്തിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ