ബിഗ് ബോസില്‍ നിന്ന് പുറത്തായത് എന്തുകൊണ്ട്? വികാരാധീനയായി ഹിമ ശങ്കറുടെ മറുപടി

By Web DeskFirst Published Jul 16, 2018, 1:34 PM IST
Highlights

എന്റെ സത്യത്തിനു വേണ്ടി മാത്രമാണ് ഞാൻ നിലകൊള്ളുന്നത്.

ബിഗ് ബോസിലാണെങ്കിലും ജീവിതത്തിലാണെങ്കിലുമെന്ന് ഹിമ ശങ്കര്‍

നാടകീയമായ രംഗങ്ങളോടെ ബിഗ് ബോസ് മൂന്നാഴ്‍ച പിന്നിട്ടപ്പോള്‍ ഒരാള്‍ കൂടി പുറത്തായി. ഹിമ ശങ്കറാണ് ഇത്തവണ പുറത്തായത്. ഹിമ ശങ്കറാണ് പുറത്തുപോകേണ്ടതെന്ന് മോഹൻലാല്‍ അറിയിക്കുകയായിരുന്നു. ഇതോടെ മറ്റുമത്സാര്‍ഥികള്‍ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും ഹിമ ശങ്കറിനെ യാത്രയാക്കി. അതേസമയം ബിഗ് ബോസിലെ അനുഭവം രസകരമായിരുന്നുവെന്ന് ഹിമ ശങ്കര്‍ പിന്നീട് പ്രതികരിച്ചു. തന്റെ നിലപാടുകള്‍ കൃത്യമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്‍തതെന്ന് ഹിമ ശങ്കര്‍ പറഞ്ഞു.

ഹിമ ശങ്കറിന്റെ വാക്കുകള്‍

ബിഗ് ബോസിലെ അനുഭവം രസകരമായിരുന്നു. ഫേക്ക് ആയ കാര്യങ്ങളോട് എന്റേതായ രീതിയിലാണ് പ്രതികരിച്ചത്. ഗ്രൂപ്പായി നിന്ന് എന്റെ വോട്ടുകള്‍ മറിക്കാനോ എന്റെ വോട്ടുകള്‍ പിടിക്കാനോ ശ്രമിച്ചില്ല. നിലപാടുകളുള്ള സ്‍‌ത്രീകളോട് മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. നിലാപാടുകള്‍ ഒന്നുങ്കില്‍ അവര്‍ ഉദ്ദേശിച്ച രീതിയില്‍ പറയണം. എന്റെ നിലപാടുകള്‍ ഇനി തെളിയിക്കപ്പെടാനുള്ള കാര്യങ്ങളാണ്. എന്റെ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. അത് വന്നിട്ടില്ലെന്നത് നൂറു ശതമാനവും കൃത്യമായ കാര്യമാണ്. അത് വന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം ഇതല്ല. എന്താണോ സത്യമെന്ന് എനിക്ക് തോന്നുന്നത് അത് ഞാൻ ചെയ്യും. അതിനു വേണ്ടി ഞാൻ ഫൈറ്റ് ചെയ്യും. അത് എന്റെ മാത്രം പ്രശ്‍‌നം, എന്റെ മാത്രം പരാജയം. ആ വാശി എനിക്കുണ്ട്. ചെറിയ ഒന്നുരണ്ടു പേരുള്ള വ്യക്തിപരമായ അടുപ്പം ഒഴിച്ചാല്‍ എനിക്ക് പ്രശ്നമൊന്നുമില്ല. ബിഗ് ബോസ് എന്റെ കൃത്യമായ വഴികള്‍ കാണിച്ചോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്നും എപ്പോഴും ഞാൻ സ്ട്രെയ്‍‌റ്റായി സംസാരിക്കുന്ന ആളാണ്. എന്റെ സത്യത്തിനു വേണ്ടി മാത്രമാണ് ഞാൻ നിലകൊള്ളുന്നത്. ബിഗ് ബോസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ എന്റെ വഴിയേ മാത്രം നടന്നിട്ടുള്ളയാളാണ്. അതുകൊണ്ട് തന്നെ എനിക്കറിയാമായിരുന്നു ബുദ്ധിമുട്ടുള്ള വഴിയാണെന്ന്. പക്ഷേ അത് എനിക്ക് ഇഷ്‍ടമാണ്.

ഇവിടെ വേണമെങ്കില്‍ ഗ്രൂപ്പില്‍ ചേരാമായിരുന്നു. ആള്‍ക്കാരെ സോപ്പ് ഇടാമായിരുന്നു. ആള്‍ക്കാരെ കൃത്യമായി ഡീല്‍ ചെയ്യാമായിരുന്നു. ഞാൻ ആക്ടിംഗ് ട്രെയിനര്‍ ആണ്. പക്ഷേ ഇപ്പോഴും ഞാൻ എന്റെ സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഞാൻ കരയുകയാണെങ്കില്‍ ഞാൻ കരയുകയാണ്. ഞാൻ ഒളിപ്പിച്ചുവയ്‍ക്കില്ല. ഹിമ എന്ന വ്യക്തി കരയും ചിരിക്കും. ദേഷ്യപ്പെടും. അത് സത്യസന്ധമായിരിക്കും.

click me!