ബി​ഗ്ബോസ് താരം ദീപൻ മുരളിയുടെ വിവാഹ വീഡിയോ വൈറൽ

Published : Dec 06, 2018, 05:18 PM IST
ബി​ഗ്ബോസ് താരം ദീപൻ മുരളിയുടെ വിവാഹ വീഡിയോ വൈറൽ

Synopsis

മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. പൂക്കളും വിവിധ വർണ്ണങ്ങളും അലങ്കാരങ്ങളുമായി അതിമനോഹരമാണ് വീഡിയോ. വീഡിയോയിൽ ഉൾപ്പെടുത്തിയ പഞ്ചാത്തല സം​ഗീതം ദൃശ്യങ്ങൾക്ക് ഭം​ഗിയേകി.  സിനിമ-സീരിയൽ രംഗത്തെ താരങ്ങൾ വിവാഹചടങ്ങിൽ പങ്കെടുത്തു. 

അവതാകരകനും സീരിയൽ താരവുമായ ദീപൻ മുരളിയുടെ വിവാഹ വീഡിയോ വൈറലാകുന്നു. വിവാഹ വീഡിയോയുടെ മനോഹരമായ ചിലഭാ​ഗങ്ങൾ ​സമൂഹമാധ്യമത്തിലൂടെ ദീപൻ തന്നെയാണ് ആരാധകർക്കായി പ​ങ്കുവച്ചത്. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണ ചെയ്ത ബി​ഗ് ബോസിൽ പങ്കെടുക്കുന്നതിനായി പോയതിനാലാണ് വീഡിയോ പോസ്റ്റ് ചെയ്യാൻ വൈകിയതെന്ന് ദീപൻ പറഞ്ഞു. എല്ലാവരും വീഡിയോ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം വ്യക്തമാക്കി.

മോഹിനിയാട്ടവും വാദ്യഘോഷങ്ങളുമടക്കം പരമ്പരാഗത ഹിന്ദുമത ആചാരപ്രകാരമായിരുന്നു വിവാഹം. പൂക്കളും വിവിധ വർണ്ണങ്ങളും അലങ്കാരങ്ങളുമായി അതിമനോഹരമാണ് വീഡിയോ. വീഡിയോയിൽ ഉൾപ്പെടുത്തിയ പഞ്ചാത്തല സം​ഗീതം ദൃശ്യങ്ങൾക്ക് ഭം​ഗിയേകി. 
സിനിമ-സീരിയൽ രംഗത്തെ താരങ്ങൾ വിവാഹചടങ്ങിൽ പങ്കെടുത്തു. 

സഹപ്രവർത്തകയായിരുന്നു മായയെ ആണ് ദീപൻ വിവാഹം ചെയ്തത്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് മായ. 
2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട‌െ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ‌ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ ദീപന്‍ വെള്ളിത്തിരയിലേക്കും ചുവടുവച്ചിരുന്നു. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെയാണ് ​ദീപൻ പ്രേക്ഷക ശ്രദ്ധ നേടിയത്.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ