2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു; ചൈനയില്‍ 56,000 തിയറ്ററുകളില്‍ റിലീസ് വരുന്നു!

By Web TeamFirst Published Dec 6, 2018, 12:50 PM IST
Highlights

രജനികാന്ത്- അക്ഷയ് കുമാര്‍ ചിത്രം 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്...

ചെന്നൈ: ബോക്‌സ് ഓഫീസില്‍ അത്ഭുതം കാട്ടുന്ന രജനികാന്ത് ചിത്രം 2.0യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ചൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്. ചിത്രത്തില്‍ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്‌ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 

മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലിക്ക പ്രൊഡക്‌ഷന്‍ അറിയിച്ചിട്ടുണ്ട്. ചൈനയില്‍ 47,000ലധികം 3ഡി സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ- വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തുക്കുന്നത്.

A box office PHENOMENA!!!! 500 crores worldwide!!!!! We at are so proud to be associated with the HINDI version of this movie marvel!!!! pic.twitter.com/JNJaeCaR1X

— Karan Johar (@karanjohar)

ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡ് 2.0 സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത ആഴ്‌ച്ച കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമെന്ന ഖ്യാതിയും ഇതിനകം 2.0 നേടിയിട്ടുണ്ട്. ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിനെയാണ് ഇക്കാര്യത്തില്‍ മറികടന്നത്. ലോകമെമ്പാടുമായി 10000 സ്ക്രീനുകളിലാണ് 2.0 റിലീസ് ചെയ്‍തത്.

click me!