
74ാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്പോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളിയുണ്ടായി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് തിരിച്ചുവന്ന ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും തുടരുന്നുണ്ടായിരുന്നു. നേരത്തെ ഹിമ പ്രതിഷേധിച്ച് രാത്രി വൈകിയും മഴയില്‍ കുളിച്ചിരുന്നപ്പോള്‍ സാബു തന്നെ പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ 74ാം ദിവസം കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു.
ഉച്ചയ്ക്ക് സാബുവും സുരേഷും മുട്ട പൊരിച്ച് കഴിക്കുന്നതിനിടെയായിരുന്നു ഇന്നത്തെ പ്രശ്നങ്ങളുടെ തുടക്കം. ചുരുക്കം മുട്ടയില്‍ തുടങ്ങിയ തര്‍ക്കമാണ് കയ്യാങ്കളിവരെ എത്തിച്ചത്. മുട്ട കഴിച്ചുകൊണ്ടിരുന്ന ഇരുവരെയും പേളിയും അര്‍ച്ചനയും തമാശയ്ക്കായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് മനസിലാക്കാതെ ഇടപെട്ട ഹിമ താനിനി തനിക്ക് തോന്നുന്നത് പോലെ മുട്ട കഴിക്കുമെന്ന് ഹിമ പറഞ്ഞു.
കാര്യം മനസിലാക്കാതെ സംസാരിക്കരുതെന്ന് ഹിമയോട് സുരേഷ് പറയുകയും ചെയ്തു. എന്നാല്‍ എന്നിട്ടും കാര്യം മനസിലാകാതിരുന്ന ഹിമ, സാബു ഭക്ഷണം കഴിക്കുന്ന സമയം സാബുവിനെ പരിഹസിക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തു. നിന്‍റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്ന് പറഞ്‍ സാബു ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും പറഞ്ഞു.
അമ്മയോടും അച്ഛനോടും വരെ ശത്രുത കാണിക്കുന്ന ആളാണ് ഹിമയെന്നും സാബു പറഞ്ഞു. സ്മോക്കിങ് ഏരിയയിലുണ്ടായിരുന്ന സാബുവിന്‍റടുത്തെത്തിയ ഹിമ വീണ്ടും ശല്യം ചെയ്തു. ശ്രീനിഷ് ഹിമയോട് പോകാന്‍ പറഞ്ഞെങ്കിലും ഹിമ അത് കേട്ടില്ല. എന്‍റെ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞിട്ടും ആർക്കും പ്രശ്നമില്ലെന്ന് പറഞ്ഞായിരുന്നു ഹിമ ദേഷ്യപ്പെട്ടത്.
പരസ്പരം പരിഹാസങ്ങളും വഴക്കും തുടര്‍ന്ന സാബുവും ഹിമയും വീട്ടിലെ മറ്റുള്ളവര്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും അതിന് വഴങ്ങിയില്ല. അച്ഛനെയും അമ്മയെയും പറഞ്ഞതാണ് തന്നെ ചൊടിപ്പിച്ചതെന്ന് പറഞ്ഞിട്ടും പേളിയടക്കം ആരും കാര്യമായി അത് കേട്ടില്ല. പരസ്പരം തെറിവളി നടത്തുകയും ചെയ്തു.
ഡൈനിങ് റൂമിലിരുന്ന തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ ഹിമയെ പ്രകോപിപ്പിക്കാന്‍ സാബു പാത്രത്തില്‍ മുട്ടി ശബ്ദമുണ്ടാക്കി. ഇത് സഹികെട്ട ഹിമ പ്ലേറ്റ് തട്ടിമാറ്റിയതും സാബു പെട്ടെന്ന് ദേഷ്യപ്പെട്ട് ചാടി എഴുന്നേറ്റു. അടിക്കെടാ എന്ന് പറഞ്ഞ് ഹിമയും അലറി. ഇരുവരും പരസ്പരം കഴുത്തിന് കയറിപ്പിടിച്ചതോടെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇരവരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നും ഇരവരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ഹിമയെയും സാബുവിനെയും രണ്ട് മുറിയിലാക്കിയ ശേഷമാണ് താല്‍ക്കാലിക ശമനമുണ്ടായത്.
ഇതിനിടെ ഇരുവരും വീണ്ടും തർക്കമായി. ഹിമയെ പ്രകോപിപ്പിക്കാനായി സാബു പ്ലെയ്റ്റ് എടുത്ത് കൊട്ടി. ഹിമ പ്ലെയ്റ്റ് തട്ടി മാറ്റിയതും സാബു ചാടിയെഴുന്നേറ്റു. എന്നാ അടിക്കെടാ എന്ന് പറഞ്ഞ് ഹിമ സാബുവിന്‍റെ നേരെ ചാടിയെത്തി. എല്ലാവരും ചേർന്ന് ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു. കൈയ്യിലൊരു പാത്രവുമായി സാബു ഹിമയുടെ മുന്നിലൂടെ നടന്ന് പ്രകോപിപ്പിക്കുന്നത് തുടർന്നു. ഹിമയേയും സാബുവിനേയും ഓരോ മുറിയിലാക്കി മാറ്റി നിർത്തിയാണ് താല്‍ക്കാലിക ശമനമുണ്ടാക്കിയത്. എന്നാല്‍ അവിടെ ഇരുന്നു കൊണ്ട് തന്നെ രണ്ടു പേരും പരസ്പരം വെല്ലുവിളിക്കുന്നുണ്ടായിരുന്നു.