'ആടൈ' അമലാപോളിന്‍റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

Published : Sep 04, 2018, 07:01 PM ISTUpdated : Sep 10, 2018, 12:28 AM IST
'ആടൈ' അമലാപോളിന്‍റെ ഞെട്ടിപ്പിക്കുന്ന ലുക്ക്

Synopsis

അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമല ഈ സിനിമയ്ക്കായി വരുത്തിയതെന്ന് ഈ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്

അമലാപോള്‍ നായികയാകുന്ന രത്നകുമാർ സംവിധാനം ചെയ്യുന്ന 'ആടൈ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. അത്ഭുതപ്പെടുത്തുന്ന മേയ്ക്കോവറിലാണ് അമല ഈ സിനിമയ്ക്കായി വരുത്തിയതെന്ന് ഈ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്. സിനിമയുടേതായി മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് അമലയെ കാണുന്നത്. 

ചിത്രം പ്രതികാരകഥയാണ് പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. അർദ്ധനഗ്നയായി അമല പോൾ എത്തുന്ന ഈ പോസ്റ്റർ തമിഴകത്ത് വൈറലാകുകയാണ്. സിനിമയുടെ കഥ കേട്ട ഉടൻ മറ്റുപ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. 

‘ആടൈ അസാധാരണമായ തിരക്കഥയാണ്. മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയിൽ ഈ ചിത്രത്തിലൂടെ കൊണ്ടുവരാനാകും. കാമിനി എന്നാണ് ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അമല മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

PREV
click me!

Recommended Stories

'നടി കുളത്തിലേക്ക് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ!' 'ധൂമകേതു' ബിടിഎസ് വീഡിയോ വൈറൽ
'നമ്മൾക്ക് നാം തന്നെയല്ലേ..'; വേദനയിൽ ആശ്വാസമായി രേണു സുധിയെ നെഞ്ചോട് ചേർത്ത് 'പട്ടായ ഗേൾസ്'