
ബിഗ് ബോസ് കൂടുതല്‍ രസകരമായിക്കൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും വ്യക്തി ജീവിതം എന്താണെന്ന് വെളിവാക്കുന്നതാണ് ബിഗ് ബോസിലെ ഓരോ നിമിഷവും. ശ്വേതാ മേനോന്‍റെ ആധിപത്യം പൊളിഞ്ഞടുങ്ങിയതിന് ശേഷം രഞ്ജിനി ഹരിദാസാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. എല്ലാ വിഷയത്തിലും കയറി ഇടപെടുന്ന രഞ്ജിനിയെയായിരുന്നു 24ാം എപ്പിസോഡില്‍ കണ്ടത്.
ശ്രീനിഷിനും ശ്രീലക്ഷ്മിക്കും നല്‍കിയ ലക്ഷ്വറി ടാസ്കില്‍ ഇരുവരും പരാജയപ്പെട്ടു. മോഹന്‍ലാലിന്‍റെ ചിത്രം ചേര്‍ത്തുവയ്ക്കാനായിരുന്നു ശ്രീനിഷിന് നല്‍കിയ ടാസ്ക്. എന്നാല്‍ ശ്രീനിഷ് ടാസ്കില്‍ പരാജയപ്പെട്ടു. 450 പോയിന്‍റ് ഇതോടെ നഷ്ടമായി.
മറ്റൊരു ടാസ്കിന്‍റെ പേര് മിസ്റ്റര്‍ പൂഞ്ഞിക്കര എന്നായിരുന്നു. ആജാനുബാഹുവായ ഒരു മനുഷ്യനെ ട്രോളിയില്‍ ഇരുത്തി ട്രോളിയുടെ പിന്‍ഭാഗത്ത് മര്‍ദ്ദം ചെലുത്തി ഉയര്‍ത്തുക എന്നതായിരുന്ന ടാസ്ക്. എന്നാല്‍ ശ്രീലക്ഷ്മിയും ടാസ്കില്‍ പരാജയപ്പെട്ടു. ഇതോടെ 950 പോയിന്‍റുകള്‍ നഷ്ടപ്പെട്ടതായി ബിഗ് ബോസ് അറിയിച്ചു.
തുടര്‍ന്ന് പേളി മാണിക്ക് 100 പോയിന്‍റിന്‍റെ ടാസ്ക് ലഭിച്ചു. പ്രേതകഥ പറഞ്ഞ് പേടിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. എന്നാല്‍ പേളി കഥ പറയുമ്പോള്‍ എല്ലാവരും തമാശയാക്കിയതും സാബു ഇടപെട്ടതും പേളിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ക്യാപ്റ്റനായ രഞ്ജിനിയെ കൊണ്ട് ഒരു കാര്യവുമില്ലെന്ന് പേളി ആരോപിച്ചു.
ഇതില്‍ പ്രകോപിതയായ രഞ്ജിനി പേളിയെ കണക്കിന് ശകാരിച്ചു. സ്വന്തം കഴിവുകേട് മറയ്ക്കാന്‍ തന്നെ കുറ്റം പറയുകയാണെന്ന് രഞ്ജിനി പറഞ്ഞു. എന്നാല്‍ രഞ്ജിനി യൂസ്ലെസ് ആണെന്നും തന്‍റെ ടാസ്ക് പരാജയപ്പെടുത്താന്‍ എല്ലാവരും ശ്രമിച്ചെന്നും പേളി പറഞ്ഞു. 100 പോയിന്‍റിന്‍റെ ടാസ്ക് കളഞ്ഞുകുളിച്ചെന്നും രഞ്ജിനി പറഞ്ഞു.
പൊട്ടിത്തെറിച്ച രഞ്ജിനി പേളി കരയുന്നതു വരെ ശകാരിച്ചു. ഒടുവില്‍ തനിക്ക് ബിഗ് ബോസില്‍ നിന്ന് പോകണമെന്ന് പേളി പറഞ്ഞു. എന്തിനും ഏതിനും പൊട്ടിക്കരയരുതെന്ന് പേളിയോട് അരിസ്റ്റോ സുരേഷ് പറയുന്നുണ്ടായിരുന്നു. സുരേഷേട്ടന്‍ എന്‍റെ സുഹൃത്താണെന്നും അദ്ദേഹം മാത്രം ഇടപെട്ടാല്‍ മതിയെന്നുമുള്ള പേളിയുടെ വാക്കുകള്‍ എല്ലാവരെയും ചൊടിപ്പിച്ചു.
അതിനിടയില്‍ ഷിയാസും ബഷീറും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷിയാസിന്‍റെ തമാശ തിനിക്കിഷ്ടമായില്ലെന്ന് ബഷീര്‍ പറഞ്ഞു. താന്‍ പെണ്‍പിള്ളാരോട് സംസാരിക്കുന്നതിന് ബഷീറിന് അസൂയയാണെന്ന് ഷിയാസ് പറഞ്ഞു. ദിയ സംഭവം വഷളാക്കുകയാണെന്ന് പറഞ്ഞ് രഞ്ജിനിയും ദിയയും തമ്മിലും തര്‍ക്കമുണ്ടായി. ഷിയാസും ബഷീറും എഴുന്നേറ്റ് കയ്യാങ്കളിക്ക് മുതിര്‍ന്നു പലരും സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. സാബു പ്രശ്നത്തില്‍ ഇടപെടാതെ മാറി നിന്നത് ശ്രദ്ധേയമായി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ