ശ്രീനിയും പേളിയും തമ്മില്‍ പ്രേമം? അതിഥിയും ഷിയാസും തമ്മില്‍ പ്രേമം? ബിഗ് ബോസില്‍ എന്താണ് സംഭവിക്കുന്നത്!

 
Published : Jul 21, 2018, 12:36 PM IST
ശ്രീനിയും പേളിയും തമ്മില്‍ പ്രേമം? അതിഥിയും ഷിയാസും തമ്മില്‍ പ്രേമം? ബിഗ് ബോസില്‍ എന്താണ് സംഭവിക്കുന്നത്!

Synopsis

ശ്രീനിയും പേളിയും തമ്മില്‍ പ്രേമം? അതിഥിയും ഷിയാസും തമ്മില്‍ പ്രേമം? ബിഗ് ബോസില്‍ എന്താണ് സംഭവിക്കുന്നത്!

ബിഗ് ബോസ് തുടരുകയാണ്. 26ാം ദിവസിലെത്തി നില്‍ക്കുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണവും രസകരവുമായാണ ബിഗ് ഹൗസിലെ മത്സരാര്‍ഥികളുടെ ബന്ധങ്ങള്‍. ബിഗ് ഹൗസില്‍ 26ാം ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ ഷിയാസിനെ പരിഹസിച്ചുകൊണ്ടാണ് സാബു എത്തിയത്. തന്‍റെ ശരീരം വേദനിച്ചാല്‍ മാത്രമെ താന്‍ മറ്റുള്ളവരോടും അങ്ങനെ ചെയ്യുകയുള്ളൂ എന്ന് പറഞ്ഞ ഷിയാസിനോട് സാബു പറഞ്ഞത് ഇങ്ങനെയായിരുന്നു. ബിഗ് ബോസിലുള്ള 16 പേര്‍ക്കും നീ ഒരു ഇരയേ അല്ല, നിന്നെ ആലോചിച്ചല്ല എല്ലാവരും ഈ വീട്ടില്‍ നടക്കുന്നത്. താന്‍ കരുതുന്നത് എപ്പോഴും തന്നെക്കുറിച്ചാണ് ഇവിടെയുള്ള എല്ലാവരും പറയുകയും ചിന്തിക്കുകയും ചെയ്യുന്നത് എന്നാണ്. ഇവിടെ എല്ലാര്‍ക്കും വേറെ പണികളുണ്ട് അതുകൊണ്ട് നീ വളരാന്‍ നോക്കെണമെന്നും സാബു പറഞ്ഞു.

അതേസമയം മറ്റു ചില ചര്‍ച്ചകളും ബിഗ് ബോസില്‍ അരങ്ങേറി. അതിഥിയും ഷിയാസും തമ്മില്‍ പ്രണയമാണെന്ന് ചിലര്‍ പറയുന്നുണ്ടെന്ന് ശ്രീലക്ഷ്മിയും അതിഥിയും സംസാരിക്കുന്നു. ഒളിഞ്ഞു തെളിഞ്ഞും സംസാരിച്ച കാര്യങ്ങള്‍ പരസ്യമായി ശ്രീലക്ഷ്മിയും അതിഥിയും രഞ്ജിനിയോട് പറഞ്ഞു. അതിഥിയെയും ശ്രീനിഷിനെയും ചേര്‍ത്ത് പേളി പറയുന്നുണ്ടെന്ന് ര്ജിന് അതിഥിയോട് പറഞ്ഞു. ശ്രീനിഷിന്‍റെയും പേളിയുടെയും  ബന്ധത്തില്‍ സംശയമുണ്ടെന്നായിരുന്നു ശ്രീലക്ഷ്മിയും അതിഥിയും പറഞ്ഞത്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാകും ഷിയാസിന്‍റെ പേര്‍ ചേര്‍ത്ത് കാര്യങ്ങള്‍ പറയുന്നതെന്നും അതിഥി പറഞ്ഞു.

ശ്രീനിഷിന്‍റെ ആനവാല്‍ മോതിരം പേളിയുടെ കയ്യിലാണ് ഉള്ളത്. ഒരിക്കല്‍ ശ്രീനിഷ് മറന്നു വച്ചപ്പോള്‍ അത് എടുത്ത് നല്‍കിയിരുന്നു. ഇന്നലെ അത് പേളിയുടെ കയ്യില്‍ കണ്ടു. ഇത് സംശയകരമാണെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഇരുവരും പലപ്പോഴും പരസ്പരം ചിരിക്കും. കോട് ഭാഷയിലാണ് സംസാരിക്കുന്നത്. അതിഥിയും ശ്രീലക്ഷ്മിയും പറഞ്ഞത് കേട്ടിരുന്ന  രഞ്ജിന് നാട്ടുകാര്‍ എല്ലാം കാണുന്നുണ്ടെന്ന് പറഞ്ഞവസാനിപ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിക്ക് അടുക്കളയില്‍ വച്ചായിരുന്നു മൂവരും ചര്‍ച്ച നടത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‌ഷെയ്ൻ നിഗത്തിന്റെ 27-ാം പടം; തമിഴ്- മലയാളം ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്
വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം