ഈയാഴ്‍ച ആര് പുറത്താവണം? ബിഗ് ബോസ് വോട്ടിംഗില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

Web Desk |  
Published : Jun 26, 2018, 06:00 PM ISTUpdated : Oct 02, 2018, 06:49 AM IST
ഈയാഴ്‍ച ആര് പുറത്താവണം? ബിഗ് ബോസ് വോട്ടിംഗില്‍ പങ്കെടുക്കേണ്ടത് ഇങ്ങനെ

Synopsis

എല്ലാ ദിവസവും വോട്ടിംഗ് ഉണ്ടാവും.വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ആ ആഴ്ച്ചയിലെ വോട്ടിംഗ് അവസാനിക്കും

സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഒന്നാം സീസണിന്റെ ആദ്യവാരത്തിലേക്കുള്ള എലിമിനേഷന്‍ വോട്ടിംഗ് ആരംഭിച്ചു. ബിഗ് ബോസ് ഹൗസില്‍ നടന്ന രഹസ്യഎലിമിനേഷനിലൂടെ വീട്ടിലെ 16 അംഗങ്ങള്‍ ചേര്‍ന്ന് അഞ്ച് പേരെയാണ് ആദ്യവാരത്തിലെ എലിമിനേഷന് (വീട്ടില്‍ നിന്ന് പുറത്താക്കാന്‍) തിരഞ്ഞെടുത്തിരിക്കുന്നത്.

നടീനടന്‍മാരായ അതിഥി റായ്, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ഡേവിഡ് ജോണ്‍, ശ്രീനിഷ് അരവിന്ദ്,ദിവ്യ സന എന്നിവരാണ് ആദ്യവാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലുള്ളത്. ഇതില്‍ അരിസ്റ്റോ സുരേഷിനെ ഹൗസ് ക്യാപ്റ്റനായ ശ്വേതാ മേനോന്‍ നിര്‍ദേശിച്ചപ്പോള്‍ മറ്റുള്ളവരെ വീട്ടിലെ അംഗങ്ങളാണ്എലിമിനേഷന് നിര്‍ദേശിച്ചത്. 

16 പേരുള്ള ബിഗ് ബോബോസ് വീട്ടില്‍ നിന്ന് എല്ലാ ആഴ്ച്ചയിലും ഒരോ ആള്‍ വീതം പുറത്താവും. വീട്ടിലെ അംഗങ്ങള്‍ തന്നെയാവും പുറത്താക്കേണ്ടവരുടെ പേര് നിര്‍ദേശിക്കുക. ഇങ്ങനെ എലിമിനേഷന്‍ ലിസ്റ്റില്‍ വരുന്നവരുടെ പേരുകള്‍ പ്രേക്ഷകരുടെ വോട്ടിംഗിനായി വയ്ക്കും. പ്രേക്ഷകര്‍ക്ക് ഓണ്‍ലൈനായോ മിസ്‌കോള്‍ വഴിയോ എസ്.എം.എസ് വഴിയോ വോട്ട്  ചെയ്ത് തങ്ങളുടെ ഇഷ്ടതാരത്തെ വീട്ടിൽ നിലനിർത്താം.

ഓണ്‍ലൈന്‍ വോട്ടിംഗ്...

ബിഗ് ബോസ് മലയാളം വോട്ടിംഗ് (Bigg Boss Malayalam Voting) എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വോട്ടിംഗില്‍ പങ്കുചേരാം. ഹൗസ് മേറ്റ്‌സ് എലിമിനേഷന്‍ റൗണ്ടില്‍ വോട്ട് ചെയ്യുന്നതോടെ വോട്ടിംഗ് ആരംഭിക്കും. (ഓൺലൈൻ വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

പ്രേക്ഷകര്‍ക്കെല്ലാം വോട്ടിംഗില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. ഒരാള്‍ക്ക് ദിവസേന അന്‍പത് വോട്ട് വീതം ലഭിക്കും ഇത് ഇഷ്ടപ്പെട്ട താരത്തിന് മാത്രമായോ ഇഷ്ടപ്പെട്ട താരങ്ങള്‍ക്കായോ വിഭജിച്ചോ കൊടുക്കാം.എല്ലാ ദിവസവും വോട്ടിംഗ് ഉണ്ടാവും.വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെ ആ ആഴ്ച്ചയിലെ വോട്ടിംഗ് അവസാനിക്കും. ശനി,ഞായര്‍ ദിവസങ്ങളിലായാണ് എലിമിനേഷന്‍. 

ഏറ്റവും കുറവ് പ്രേക്ഷകവോട്ട് ലഭിച്ചവര്‍ എലിമിനേഷന്‍ റൗണ്ടില്‍ വീട്ടില്‍ നിന്ന് പുറത്താവും. ഒരു തവണ വോട്ട് ചെയ്താലും പ്രേക്ഷകന് വീണ്ടു വിചാരം തോന്നിയാല്‍ വോട്ടുകള്‍ മാറ്റി ക്രമീകരിക്കാനും അവസരമുണ്ട്.

മിസ്ഡ് കോള്‍....
ഇഷ്ടപ്പെട്ട താരത്തിന് മിസ് കോള്‍ വഴിയും വോട്ട് ചെയ്യാം.ഒരാള്‍ക്ക് ദിവസവും പത്ത് വോട്ട് വരെ ചെയ്യാന്‍ അവസരമുണ്ട്. ഈ ആഴ്ച്ചയിലെ നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ താഴെ പറയുന്ന നമ്പറുകളിലാണ് വിളിക്കേണ്ടത്.

അതിഥി റായ് - 8367797205
ഹിമാ ശങ്കർ - 8367797207
ദിവ്യ സന്ന - 8367797208
അരിസ്റ്റോ സുരേഷ്  - 8367797211
ശ്രീനിഷ് അരവിന്ദ് - 8367797212
ഡേവിഡ് ജോൺ - 8367797216

എസ്.എം.എസ് 

ബിബി സ്പേസ് മത്സരാർത്ഥിയുടെ പേര് ( BB <space> CONTESTANT NAME) എന്ന ഫോർമാറ്റിലാണ് എസ്.എം.എസ് വോട്ടുകൾ ചെയ്യേണ്ടത്. 57827 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് വോട്ടുകൾ ചെയ്യേണ്ടത്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഐഎഫ്എഫ്കെ ലോകത്തിന് മാതൃക, അനാവശ്യ സെൻസർഷിപ്പുകളോട് യോജിപ്പില്ല; നടൻ കുഞ്ഞികൃഷ്ണൻ
ഇതര മതസ്ഥർ, വൻ എതിർപ്പുകൾ, ഒടുവിൽ 2009ൽ വിവാഹം; 16 വർഷത്തെ ദാമ്പത്യം അവസാനിക്കുമ്പോൾ..