ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂർ; തുക ജീവകാരുണ്യ പ്രവർത്തനത്തിന്

Published : Feb 18, 2019, 11:23 AM IST
ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ബോണി കപൂർ; തുക ജീവകാരുണ്യ പ്രവർത്തനത്തിന്

Synopsis

ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താന്‍ കുടുംബം തീരുമാനിച്ചത്. 

ഇന്ത്യന്‍ സിനിമയുടെയും ബോളിവുഡിന്‍റെയും താരസുന്ദരിയായിരുന്നു നടി ശ്രീദേവി. ശ്രീദേവി മരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂർ. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികമാണ്. ഇതിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താന്‍ കുടുംബം തീരുമാനിച്ചത്. 

ശ്രീദേവിയുടെ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്.   40,000 രൂപ മുതലാണ് ലേലം ആരംഭിക്കുന്നത്.  വെബ്സൈറ്റിലൂടെയാണ് ലേലം നടത്തുന്നത്. ലേലത്തില്‍ ലഭിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി നല്‍കാനാണ് കുടുംബത്തിന്‍രെ തീരുമാനം.

2018 ഫെബ്രുവരി 24ന് ദുബൈയില് വെച്ചാണ് ശ്രീദേവി അന്തരിച്ചത്. 56 വയസ്സായിരുന്നു. 


 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍