വരുന്നവർ വാടാ..; വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്? ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ

Published : May 03, 2024, 06:34 PM ISTUpdated : May 03, 2024, 06:37 PM IST
വരുന്നവർ വാടാ..; വാലിബന്റെ തട്ട് താണുതന്നെ! ആര് തകർക്കും ആ റെക്കോർഡ്? ആദ്യദിനം പണംവാരിയ മലയാള പടങ്ങൾ

Synopsis

ആദ്യദിനം 90 ലക്ഷം ആയിരുന്നു പ്രേമലുവിന് നേടാനായത്.

ലയാള സിനിമയുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പതിന്മടങ്ങ് ആണ്. ഇറങ്ങുന്ന ഭൂരിഭാ​ഗം സിനിമകളും ഒന്നിനൊന്ന് മെച്ചം. ഒപ്പം കളക്ഷനിലും മോളിവുഡ് സിനിമകൾ വൻ കുതിപ്പ് ആണ് നടത്തുന്നത്. ഇതര ഭാഷാ സിനിമാസ്വാദരെയും മലയാള സിനിമകൾ തിയറ്ററിലേക്ക് ആനയിക്കുന്ന കാഴ്ചയും ഇപ്പോള്‍ വളരെ സുലഭമായി കഴിഞ്ഞു. അടുത്തകാലത്ത് പല ഇന്റസ്ട്രികൾക്കും നേടാനാകാത്ത കളക്ഷനുകളാണ് മോളിവുഡ് സ്വന്തമാക്കിയിരിക്കുന്നതും. പുതുവർഷം പിറന്ന് നാല് മാസത്തിനുള്ളിൽ നിരവധി സിനിമകളാണ് മോളിവുഡില്‍ റിലീസ് ചെയ്തത്. ഇനി വരാനിക്കുന്നത് വമ്പൻ സിനിമകളും ആണ്.

ഈ അവസരത്തിൽ റിലീസ് ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. കേരളത്തിലെ മാത്രം കണക്കാണിത്. 2024ാം വർഷത്തെ ഇതുവരെയുള്ള കണക്കാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്നത്. പത്ത് സിനിമകളാണ് ലിസ്റ്റിൽ ഉള്ളത്. ഇതിൽ പത്താം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ദിലീപ് ചിത്രം പവി കെയർടേക്കർ ആണ്. പരാജയം നേരിട്ടെങ്കിലും വൻ ഹൈപ്പിലെത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് ഒന്നാം സ്ഥാനത്ത്. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം. 

2024ൽ ആദ്യദിനം പണംവാരിയ സിനിമകൾ ഇങ്ങനെ

1 മലൈക്കോട്ടൈ വാലിബൻ : 5.85 കോടി 
2 ആടുജീവിതം : 5.83 കോടി 
3 ആവേശം : 3.5 കോടി 
4 മഞ്ഞുമ്മൽ ബോയ്സ് : 3.35 കോടി 
5 ഭ്രമയു​ഗം : 3.05 കോടി 
6 വർഷങ്ങൾക്കു ശേഷം : 3 കോടി 
7 അബ്രഹാം ഓസ്ലർ : 2.90 കോടി 
8 മലയാളി ഫ്രം ഇന്ത്യ : 2.53 കോടി 
9 അന്വേഷിപ്പിൻ കണ്ടെത്തും  : 1.36 കോടി 
10 പവി കെയർടേക്കർ : 1.10 കോടി 

​'ഗുരുവായൂരപ്പൻ എല്ലാം ഭം​ഗിയാക്കി'; 32 വർഷം മുൻപ് ജയറാം-പാർവതി, ഇപ്പോൾ ചക്കി; മനംനിറഞ്ഞ് താരദമ്പതികൾ

അതേസമയം, ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് പ്രേമലു. നസ്ലെൻ നായകനായി എത്തിയ ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ 135 കോടിയെന്നാണ് ട്രാക്കന്മാരുടെ കണക്ക്. പക്ഷേ ആദ്യദിനം 90 ലക്ഷം ആയിരുന്നു പ്രേമലുവിന് നേടാനായത്. രണ്ടാം ദിനം മുതൽ കളക്ഷനിൽ വൻ കുതിപ്പും ചിത്രം കാഴ്ചവയ്ക്കുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

വമ്പൻ അഭിപ്രായം, ഓപ്പണിംഗില്‍ ഞെട്ടിക്കുന്ന കളക്ഷനുമായി രണ്‍വീറിന്റെ ധുരന്ദര്‍
കേരളത്തില്‍ 258 ലേറ്റ് നൈറ്റ് ഷോകള്‍! 'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര? കണക്കുകള്‍