14 മാസത്തില്‍ 770 കോടി കളക്ഷന്‍! മോളിവുഡിനെയല്ല, തെന്നിന്ത്യന്‍ സിനിമയെ ആകെ ഞെട്ടിച്ച് മോഹന്‍ലാല്‍

Published : May 29, 2026, 04:03 PM IST
4 mohanlal movies released in last 14 months collected a sum of 770 crores worldwide gross

Synopsis

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ മോഹൻലാൽ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുന്നു.

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മോഹന്‍ലാല്‍ എന്നാണ് അത്. കാലാകാലങ്ങളില്‍ തിയറ്റര്‍ വ്യവസായത്തില്‍ വന്ന മാറ്റങ്ങള്‍ ബോക്സ് ഓഫീസില്‍ എങ്ങനെ പ്രതിഫലിക്കുമെന്നൊക്കെ ഇന്‍ഡസ്ട്രി ആദ്യം തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ്. അതിന് ഇന്നും മാറ്റമില്ല. മലയാളം ആദ്യ 50 കോടി, 100 കോടി ക്ലബ്ബുകളില്‍ ഇടം പിടിച്ചത് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലൂടെയാണ്. തന്‍റെ ഏറ്റവും പുതിയ റിലീസ് ആയ ദൃശ്യം 3 ലൂടെ വന്‍ ബോക്സ് ഓഫീസ് നേട്ടം കൊയ്യുമ്പോള്‍ സമീപകാലത്ത് അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളുടെ വ്യാപ്തി മറ്റ് ഇന്‍ഡസ്ട്രികളെപ്പോലും അമ്പരപ്പിക്കുന്നതാണ്.

ദൃശ്യം ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 3 ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബും കടന്ന് മുന്നേറ്റം തുടരുകയാണ്. രണ്ടാം വാരത്തിലും ലോകമാകമാനം മികച്ച ഒക്കുപ്പന്‍സിയോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതിനാല്‍ത്തന്നെ ഫൈനല്‍ കണക്കുകള്‍ നിലവില്‍ പ്രവചനാതീതവുമാണ്. 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മോഹന്‍ലാലിന്‍റെ മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 3. മറ്റ് രണ്ട് ചിത്രങ്ങള്‍ കഴിഞ്ഞ 14 മാസങ്ങള്‍ക്കുള്ളിലാണ് എത്തിയത് എന്നതും കൗതുകം. മലയാളത്തിലെന്നല്ല ഇന്ത്യയിലെ മറ്റ് ഭാഷകള്‍ എടുത്താലും ഇത് അപൂര്‍വ്വമാണ്. തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍താര ചിത്രങ്ങളുടെ ഇടവേള വലുതാണ് എന്നതിനാല്‍ ഇത്തരമൊരു നേട്ടം സംഭാവ്യവുമല്ല.

കഴിഞ്ഞ 14 മാസങ്ങളില്‍ മോഹന്‍ലാല്‍ നായകനായ നാല് ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തിയത്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം, ദൃശ്യം 3 എന്നിവയാണ് അവ. ഇതില്‍ എമ്പുരാന്‍, തുടരും, ദൃശ്യം 3 എന്നിവ 200 കോടി ക്ലബ്ബില്‍ എത്തിയപ്പോള്‍ ഹൃദയപൂര്‍വ്വം 75 കോടിക്ക് മുകളില്‍ നേടി. ഈ 4 ചിത്രങ്ങള്‍ ചേര്‍ന്ന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 770 കോടിയാണ്. ഈ ചിത്രങ്ങള്‍ ചേര്‍ന്ന് കേരളത്തില്‍ നിന്ന് മാത്രം നേടിയത് 310 കോടിയാണ്. ഇതില്‍ ദൃശ്യം 3 ഇപ്പോഴും വന്‍ സ്ക്രീന്‍ കൗണ്ടോടെ തുടരുകയുമാണ്. എമ്പുരാന്‍ മുതല്‍ ദൃശ്യം 3 വരെയുള്ള ചിത്രങ്ങള്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത് കേരളത്തില്‍ നിന്ന് നേടിയതിലും അധികമാണ്. 370 കോടിയാണ് അത്.

PREV
Read more Articles on
click me!

Recommended Stories

മോഹന്‍ലാല്‍ അല്ലാതെ മറ്റാര്? ഒരാളുണ്ട്! വിദേശത്തെ 10 മില്യണ്‍ ക്ലബ്ബിന് മോഹന്‍ലാലിനൊപ്പം മോളിവുഡില്‍ ഒരേയൊരു ഉടമ
ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റാവുമോ 'കാട്ടാളന്‍'? അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ആകെ നേടിയത്, കണക്കുകള്‍