വൻമരം വീണു, ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ തൂക്കി, പൃഥ്വിരാജിന്റെ ആടുജീവിതം ആ ചിത്രത്തെയും മറികടക്കുമോ?

Published : Apr 12, 2024, 11:53 AM ISTUpdated : Apr 13, 2024, 09:24 AM IST
വൻമരം വീണു, ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ തൂക്കി, പൃഥ്വിരാജിന്റെ ആടുജീവിതം ആ ചിത്രത്തെയും മറികടക്കുമോ?

Synopsis

മോഹൻലാല്‍ നായകനായ ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് പൃഥ്വിരാജിനറെ ആടുജീവിതം കുതിക്കുന്നു.  

പൃഥ്വിരാജ് നായകനായ ആടുജീവിതം വമ്പൻ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ആടുജീവിതം മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാകാൻ കുതിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മോഹൻലാല്‍ നായകനായ ലൂസിഫറിന്റെ ലൈഫ്‍ടൈം കളക്ഷൻ  ആടുജീവിതം മറികടന്നിരിക്കുകയാണ്. കളക്ഷനില്‍ ഒന്നാമതായ മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമയെ ആടുജീവിതം മറികടക്കുമോയെന്നതാണ് ഇനിയത്തെ ആകാംക്ഷ.

ആഗോള ബോക്സ് ഓഫീസില്‍ 130 കോടിയില്‍ അധികം നേടിയിട്ടുണ്ട് പൃഥ്വിരാജിന്റെ ആടുജീവിതമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. ലൂസിഫര്‍ ആഗോളതലത്തില്‍ ആകെ 128 കോടി രൂപയായിരുന്നു നേടിയിരുന്നതെന്നാണ്  ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ നിന്ന് മനസിലായത്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ച ചിത്രമാണ് മോഹൻലാലിന്റെ ലൂസിഫറെന്ന പ്രത്യേകതയുമുണ്ട്.  സംവിധായകനായും നായകനായും ആഗോളതലത്തില്‍ 100 കോടി ക്ലബില്ലെത്തി എന്ന റെക്കോര്‍ഡും പൃഥ്വിരാജിനാണ്.

മോഹൻലാല്‍ നായകനായി ലൂസിഫറിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട് എന്നതിനാല്‍ പ്രേക്ഷകര്‍ ആവേശത്തിലുമാണ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രമായി മോഹൻലാല്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച ലൂസിഫര്‍ സിനിമയുടേതായി എമ്പുരാൻ എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.  ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും മോഹൻലാല്‍ നായകനായി എത്തുന്ന എമ്പുരാൻ സിനിമയുടേത് എന്നാണ് അപ്‍ഡേറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഉണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായ ടൊവിനോ തോമസ് തുടങ്ങിയവരും ഉണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങളിലടക്കമാണ് ചിത്രീകരിക്കുന്നത്. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.

Read More: ആരാണ് ഓപ്പണിംഗില്‍ ഒന്നാമൻ?, വര്‍ഷങ്ങള്‍ക്ക് ശേഷമോ, ആവേശമോ?, റിലീസിന് നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ