Asianet News MalayalamAsianet News Malayalam

ആരാണ് ഓപ്പണിംഗില്‍ ഒന്നാമൻ?, വര്‍ഷങ്ങള്‍ക്ക് ശേഷമോ, ആവേശമോ?, റിലീസിന് നേടിയതിന്റെ കണക്കുകള്‍

ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും റിലീസിന് നേടിയത്.

Fahadh starrer Aavesham Varshangalkku Shesham opening box office India collection report out hrk
Author
First Published Apr 12, 2024, 7:45 AM IST | Last Updated Apr 12, 2024, 7:47 AM IST

വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് റിലീസിന് നേടിയിരിക്കുന്നത്.

മലയാളത്തിന്റ മിക്ക മുൻനിര യുവ താരങ്ങളെയും അണിനിരത്തിയാണ് വിനീത് ശ്രീനിവാസൻ പുതിയ ചിത്രവുമായി എത്തിയത്.  പ്രണവ് മോഹൻലാലിനും നിവിനും ധ്യാനിനുമൊപ്പം ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശൻ, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുൻ ലാല്‍, നിഖില്‍ നായര്‍, അജു വര്‍ഗീസ് എന്നിങ്ങനെ ഒട്ടേറെ താരങ്ങള്‍ എത്തുമ്പോള്‍ വിനീത് ശ്രീനിവാസനും വര്‍ഷങ്ങളുടെ ശേഷത്തിലുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷൻ എത്ര ആണെന്ന് അനലിസ്റ്റുകളായ സാക്‍നില്‍ക് പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് നേടാനായത് 2.47 കോടിയാണ് എന്നാണ് വ്യക്തമാകുന്ന ഏകദേശ കണക്കുകള്‍.

ഫഹദ് നിറഞ്ഞാടിയ പ്രകടനത്തിലൂടെയാണ് ആവേശം സിനിമ കൊളുത്തിയിരിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജീത്തു മാധവനാണ്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്. ഇന്ത്യയില്‍ നിന്ന് റിലീസിന് 3.26 കോടി ആവേശം നേടിയെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

അടുത്തകാലത്ത് മലയാളത്തിന് നല്ല കാലമാണ്. പെരുന്നാള്‍ വിഷു റിലീസായി എത്തിയ ചിത്രങ്ങളും കൂറ്റൻ വിജയമാകും എന്നാണ് റിലീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിനും പുറത്തും മികച്ച സ്വീകാര്യതയുണ്ടാക്കാൻ ചിത്രങ്ങള്‍ക്ക് ആകുന്നുവെന്നതും പ്രധാനമാണ്. ആര് മുന്നിലെത്തിയാലും വിജയിക്കുന്നത് മലയാള സിനിമയാണ് എന്നതും ഓര്‍ക്കാം.

Read More: പ്രകാശ് കുമാറിന്റെ ഡിയര്‍ എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios