ജോസേട്ടൻ ഓൺ ദി സ്റ്റേജ് ! മമ്മൂട്ടിയുടെ 100 കോടിയോ? ചൂടപ്പം പോലെ വിറ്റ് ടർബോ ടിക്കറ്റുകൾ, കണക്കുകൾ

Published : May 17, 2024, 05:48 PM ISTUpdated : May 17, 2024, 06:17 PM IST
ജോസേട്ടൻ ഓൺ ദി സ്റ്റേജ് ! മമ്മൂട്ടിയുടെ 100 കോടിയോ? ചൂടപ്പം പോലെ വിറ്റ് ടർബോ ടിക്കറ്റുകൾ, കണക്കുകൾ

Synopsis

ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ടൻ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് ആക്ഷൻ- കോമഡി ചിത്രം 'ടർബോ'യുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടുമായി അതിവേഗത്തിലാണ് ബുക്കിങ്ങുകള്‍ നടക്കുന്നത്. ബുക്കിം​ഗ് ആരംഭിച്ച് നിമിഷനേരം കൊണ്ട്  ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ടർബോ  റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് ഈ റെക്കോർഡ് വിൽപ്പന നടക്കുന്നത്. 

യുകെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ടർബോയുടെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിൽ തീയേറ്റർ ചാർട്ടിങ് നടക്കുകയാണ്. 300ലധികം തീയറ്ററുകളിൽ കേരളത്തിൽ ടർബോ റിലീസ് ചെയ്യും. 2 മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലർ വൻ ആവേശമാണ് ആരാധകർക്കിടയിലും സിനിമാസ്വാദകർക്ക് ഇടയിലും ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ചേർന്നാണ് ടർബോയുടെ ഡിസ്ട്രിബ്യൂഷൻ നടത്തുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. പോക്കിരി രാജ, മധുരരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടര്‍ബോ. 

ഒന്നാം സ്ഥാനം വിടില്ലെന്ന് 'വാലിബൻ' ! 'മഞ്ഞുമ്മലിനെ' വെട്ടി ആ മൂന്ന് ചിത്രങ്ങൾ, പ്രീ സെയിലിലെ കോടിപ്പടങ്ങള്‍

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ബോക്സ് ഓഫീസിന് തീയിട്ട് ഇക്കയും പിള്ളേരും; രണ്ടാം ദിനവും 'കളങ്കാവൽ' കളക്ഷനിൽ വമ്പൻ മുന്നേറ്റം; അപ്‌ഡേറ്റ്
വന്‍ അഭിപ്രായം, മൂന്നാം വാരം മറ്റ് റിലീസുകള്‍; 'എക്കോ' ഇതുവരെ എത്ര നേടി? 16 ദിവസത്തെ കളക്ഷന്‍