തീയറ്ററുകളിൽ തലയെടുപ്പോടെ 'പാപ്പൻ'; ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ​ഗോപി ചിത്രം

By Web TeamFirst Published Aug 16, 2022, 3:44 PM IST
Highlights

18 ദിവസത്തിനുള്ളിലാണ് പാപ്പൻ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ റിലീസ് ചെയ്ത ചിത്രം, മലയാള സിനിമാ വ്യവസായത്തിന് തന്നെ മുതൽക്കൂട്ടായി മാറി. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയാണ്. തിയറ്റര്‍- സാറ്റലൈറ്റ്- ഒടിടി എന്നിവയിലൂടെ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 

18 ദിവസത്തിനുള്ളിലാണ് പാപ്പൻ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. പാപ്പൻ സിനിമയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ നേടിയിരുന്നു. 

​സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പൻ. സലാം കാശ്മീരിന് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രം കൂടിയാണിത്. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പൻ.  എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പേര്. 

വിവാദങ്ങളിൽ പതറാതെ 'ന്നാ താൻ കേസ് കൊട്'; ബോക്സ് ഓഫീസ് തൂഫാനാക്കി ചാക്കോച്ചൻ ചിത്രം

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 

click me!