ദളപതി എൻട്രാൽ സുമ്മാവാ..; 'ഗല്ലി'യില്‍ ഫയറായി തമിഴകം, കളക്ഷനില്‍ വന്‍ കുതിപ്പ്

Published : Apr 25, 2024, 06:11 PM ISTUpdated : Apr 25, 2024, 06:13 PM IST
ദളപതി എൻട്രാൽ സുമ്മാവാ..; 'ഗല്ലി'യില്‍ ഫയറായി തമിഴകം, കളക്ഷനില്‍ വന്‍ കുതിപ്പ്

Synopsis

ദ ​ഗോട്ട് ആണ് നടന്റേതായി ഇനി വരാനിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും. 

മോളിവുഡ് സിനിമകൾ ആധിപത്യം സൃഷ്ടിക്കുന്നതിനിടയിൽ തമിഴ് സിനിമയ്ക്ക് ഒരാശ്വാസമായ റിലീസ് ആയിരിക്കുകയാണ് ​ഗില്ലി. ഇരുപത് വർഷം മുൻപ് വിജയ് നായകനായി എത്തിയ ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോൾ അതേ ആവേശം. അത് അന്വർത്ഥം ആക്കുന്നത് തന്നെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ തമിഴ്നാട്ടിൽ നിന്നും ഇതുവരെ ​ഗില്ലി നേടിയ കളക്ഷൻ വിവരം പുറത്തുവരികയാണ്. 

റി റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കളക്ഷനാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യദിനം 4.3 കോടി, രണ്ടാം ദിനം 3.5 കോടി, മൂന്നാം ദിനം 1.65 കോടി, നാലാം ദിനം 1.55 കോടി, അഞ്ചാം ദിനം 1.55 കോടി എന്നിങ്ങനെയാണ് കളക്ഷൻ. ആകെ മൊത്തം 12.55 കോടി ​ഗ്ലോസ് കളക്ഷനാണ് വിജയ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റി റിലീസിന് ഓപ്പണിംഗില്‍  11 കോടിയാണ് ആ​ഗോളതലത്തിൽ ​ഗില്ലി നേടിയത്. 

ഇതിനിടെ ​ഗില്ലി 2വിനെ കുറിച്ചുള്ള ചർച്ചകളും നടക്കുകയാണ്. ഈ സാധ്യത നിര്‍മ്മാതാവ് എഎം രത്നവും തള്ളിക്കളയുന്നില്ല.  ബാഹുബലി 2, ഗദ്ദർ 2 എന്നിവ ഹിറ്റായിരുന്നു. ഞങ്ങൾ നിലവിൽ മുന്‍പ് നിര്‍മ്മിച്ച 7G റെയിൻബോ കോളനി 2 പ്ലാന്‍ ചെയ്യുകയാണ്, അതുപോലെ തന്നെ, ഗില്ലി 2 സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുമെന്ന് എഎം രത്നം പറഞ്ഞിരുന്നു. 

സൗഹൃദം, പ്രണയം, വിവാഹം; തപ്പിത്തടഞ്ഞ് 'ജബ്രി' കോമ്പോ, ഒറ്റദിവസം കൊണ്ട് തീരാവുന്നതെന്ന് സിജോ

വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ  ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടി. ആ​ഗോളതലത്തിൽ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ദ ​ഗോട്ട് ആണ് നടന്റേതായി ഇനി വരാനിരിക്കുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

17 ദിവസം, വൻ കുതിപ്പുമായി മമ്മൂട്ടി പടം; എന്നിട്ടും കട്ടയ്ക്ക് പിടിച്ച് 'എക്കോ', ഇതുവരെ നേടിയ കളക്ഷൻ
നാല് ദിവസം, നേടിയത് 175 കോടി ! ആര്‍ക്കും തൊടാനാകാതെ 'അബ്രാം ഖുറേഷി'; വീക്കെന്റിലും ആ മോഹൻലാൽ പടത്തെ തൂക്കി കളങ്കാവൽ