വിജയത്തുടർച്ചയിൽ അജയ് ദേവ്​ഗൺ; അഞ്ചാം ദിനവും കളക്ഷനിൽ മിന്നിക്കയറി 'ദൃശ്യം 2'

Published : Nov 23, 2022, 12:26 PM ISTUpdated : Nov 23, 2022, 12:30 PM IST
വിജയത്തുടർച്ചയിൽ അജയ് ദേവ്​ഗൺ; അഞ്ചാം ദിനവും കളക്ഷനിൽ മിന്നിക്കയറി 'ദൃശ്യം 2'

Synopsis

നവംബർ 18നാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്.

തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും ബോളിവുഡിന്റെ തിരിച്ചു വരവിന് വഴി ഒരുക്കിയിരിക്കുകയാണ് 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക്. അജയ് ദേവ്​ഗൺ നായകനായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ 80 കോടിയും പിന്നിട്ട് മുന്നേറുകയാണ് ദൃശ്യം 2. 

86.49 കോടിയാണ് ഇതുവരെ ദൃശ്യം 2 നേടിയിരിക്കുന്നത്. വെള്ളി 15.38 കോടി, ശനി 21.59 കോടി, ഞായർ 27.17 കോടി, തിങ്കൾ 11.87 കോടി, ചൊവ്വ 10.48 കോടി എന്നിങ്ങനെയാണ് ഓരോ ദിവസവും ചിത്രം നേടിയ കളക്ഷൻ റിപ്പോർട്ട്. തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ രണ്ട് ദിവസത്തിനകം ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടും. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിനെ കൈപിടിച്ചുയർത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ബോളിവുഡിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാവും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

നവംബർ 18നാണ് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. അജയ് ദേവ്‍ഗണ്‍, ശ്രിയ ശരൺ തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. 

ബേസിൽ ജോസഫിന് 'ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്ൺ' പുരസ്കാരം

PREV
click me!

Recommended Stories

ബജറ്റ് വെറും 7 കോടി; കളക്ഷന്‍ 300 മടങ്ങ്! സിനിമാ ലോകത്തെ ഞെട്ടിച്ച് ഒരു വമ്പന്‍ വിജയം
100 കോടിയിലേക്കുള്ള ചുവടോ? ബോക്സ് ഓഫീസിൽ കുതിച്ച് മോളിവുഡ് ടൈംസ്- കളക്ഷൻ കണക്ക്