Jhund box office : അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്', ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Web Desk   | Asianet News
Published : Mar 05, 2022, 02:17 PM ISTUpdated : Mar 05, 2022, 02:27 PM IST
Jhund box office : അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്', ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Synopsis

അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡി'ന്റെ തുടക്കം അത്ര മികച്ചതല്ലെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് (Jhund box office).

അമിതാഭ് ബച്ചൻ ചിത്രം 'ജുണ്ഡ്' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്.നാഗ്‍രാജ് മഞ്‍ജുളെയാണ് ചിത്രം സംവിധാനം ചെയ്‍തത്. നാഗ്‍രാജ് മഞ്‍ജുളയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അമിതാഭ് ബച്ചൻ ചിത്രത്തില്‍ മികച്ച പ്രകടനം നടത്തിയെന്ന് അഭിപ്രായങ്ങള്‍ വന്നിരിങ്കിലും അത്ര മികച്ചതല്ല ബോക്സോഫീസ് കളക്ഷൻ എന്നാണ് റിപ്പോര്‍ട്ട് (Jhund box office).

ആദ്യ ദിവസം ചിത്രത്തിന് നേടാനായത് 1.50  കോടി രൂപയോളമാണ്. മഹാരാഷ്‍ട്രയിലാണ് ബച്ചന്റെ ചിത്രത്തിന് മികച്ച കളക്ഷൻ കിട്ടിയത് എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചൻ ചിത്രത്തിന് ഉത്തരേന്ത്യയില്‍ ലഭിച്ചത് നിരാശജനകമായ തുടക്കമാണെന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജുണ്ഡ്' എന്ന ചിത്രത്തിന് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമായത് കല്ലുകടിയാകുന്നുവെന്നും കഴിഞ്ഞ ദിവസത്തെ തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് 'ജുണ്ഡി'ന്റെ നിര്‍മാണം. താണ്ഡവ് സീരീസ്, ടി സീരീസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

ജുണ്ഡ്' എന്ന ചിത്രത്തില്‍ ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

Read More : 'ചെറുപ്പത്തില്‍ ഞാൻ ബച്ചനെ അനുകരിക്കുമായിരുന്നു', 'ജുണ്ഡ്' സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ പറയുന്നു

അമിതാഭ് ബച്ചന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകൻ. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന്  തിരക്കഥ എഴുതുന്നു.  അമിതാഭ് ബച്ചന് പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.  ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര'  എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായിആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക.

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം