2022ല്‍ ഇറങ്ങിയതില്‍ ഏറ്റവും വലിയ പണം വാരി പടം അവതാര്‍ ദി വേ ഓഫ് വാട്ടര്‍ തന്നെ.!

Published : Jan 06, 2023, 09:51 PM IST
2022ല്‍ ഇറങ്ങിയതില്‍ ഏറ്റവും വലിയ പണം വാരി പടം അവതാര്‍ ദി വേ ഓഫ് വാട്ടര്‍ തന്നെ.!

Synopsis

ജെയിംസ് കാമറൂൺ ഒരുക്കിയ 'അവതാർ: ദി വേ ഓഫ് വാട്ടർ' ആഗോള ബോക്‌സ് ഓഫീസിൽ 'ടോപ്പ് ഗൺ: മാവെറിക്കിനെ' പിന്തള്ളിയാണ് 2022-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായത്.

ഹോളിവുഡ്: പതിമൂന്ന് കൊല്ലത്തിന്‍റെ ഇടവേളയ്ക്ക് ശേഷം തീയറ്ററുകളില്‍ എത്തിയ പണ്ടോറയിലെ മായകാഴ്ചകള്‍ 2022 ല്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വലിയ പണം വാരിപ്പടമായി. ഡിസംബര്‍ 18ന് റിലീസായ ചിത്രം ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജെയിംസ് കാമറൂൺ ഒരുക്കിയ 'അവതാർ: ദി വേ ഓഫ് വാട്ടർ' ആഗോള ബോക്‌സ് ഓഫീസിൽ 'ടോപ്പ് ഗൺ: മാവെറിക്കിനെ' പിന്തള്ളിയാണ് 2022-ൽ പുറത്തിറങ്ങിയ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായത്.

ഹോളിവുഡ് റിപ്പോര്‍ട്ടറിന്‍റെ കണക്കുകള്‍ അനുസരിച്ച്, ബുധനാഴ്ച വരെ യുഎസില്‍ 454 മില്യൺ ഡോളർ കളക്ഷന്‍ അവതാര്‍ രണ്ടാംഭാഗം നേടി. ഒപ്പം തന്നെ അന്താഷ്ട്ര ബോക്സോഫീസില്‍ 1 ബില്യൺ കവിഞ്ഞു. മൊത്തത്തില്‍ ബുധനാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 1.51 ബില്ല്യണ്‍ എന്ന തുക കടന്നു.

ഈ കളക്ഷനോടെ  'അവതാർ: ദി വേ ഓഫ് വാട്ടർ'  എക്കാലത്തെയും മികച്ച വരുമാനം നേടിയ 10-മത്തെ ചിത്രമായി മാറി. കൊവിഡ് കാലത്തിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമാണ് 'അവതാർ: ദി വേ ഓഫ് വാട്ടർ'. സ്‌പൈഡർമാൻ: നോ വേ ഹോം ആണ് ഒന്നാം സ്ഥാനത്ത്. 2021 ല്‍ റിലീസായ  ഈ ചിത്രത്തിന് 1.916 ബില്യൺ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്. 

പാരാമൗണ്ട് പ്രൊഡ്യൂസ് ചെയ്ത 'ടോപ്പ് ഗൺ: മാവെറിക്ക്' 2022 മെയ് മാസത്തിലാണ് പുറത്തിറങ്ങിയത്. ടോം ക്രൂസിന്‍റെ ഈ എവിയേഷന്‍ ആക്ഷന്‍ ചിത്രം ആഗോളതലത്തിൽ 1.49 ബില്യൺ ഡോളറാണ് കളക്ഷന്‍ നേടിയത്. 

'അവതാർ: ദി വേ ഓഫ് വാട്ടർ' ആദ്യവാരത്തില്‍ സിനിമ ലോകത്തിന് വലിയ പ്രതീക്ഷകള്‍ അല്ല ചിത്രത്തെക്കുറിച്ച് ഉണ്ടായത്. 77 മില്യൺ  ആയിരുന്നു ആദ്യ ദിനത്തെ കളക്ഷന്‍. എന്നാല്‍ പിന്നീട് ക്രിസ്മസ് അവധിക്കാലത്ത് ചിത്രം കുതിച്ച് കയറി. ന്യൂ ഇയര്‍കാലത്ത് പണ്ടോറയിലെ വിസ്മയം കാണാന്‍ ആളുകള്‍ ഇടിച്ചുകയറിയതോടെ കണ്ണടച്ച് തുറക്കും മുന്‍പാണ് കളക്ഷന്‍ മാറി മറിഞ്ഞത്. 

'ഞാന്‍ സ്വവര്‍ഗ്ഗ അനുരാഗിയാണ്': വെളിപ്പെടുത്തി സ്ട്രേഞ്ചർ തിംഗ്സ് താരം നോഹ ഷ്നാപ്പ്

ഭീകരമായ അപകടത്തിന് ശേഷം തന്‍റെ ഫോട്ടോ പങ്കുവച്ച് ആവഞ്ചേര്‍സ് താരം ജെര്‍മി റെന്നർ
 

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം