വിസ്‍മയ വിജയമായി 'ദൃശ്യം 2'; ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ മൂന്നാം സ്ഥാനത്ത്

By Web TeamFirst Published Dec 28, 2022, 7:41 PM IST
Highlights

ബ്രഹ്‍മാസ്ത്രയാണ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്

ദൃശ്യം എന്ന ഫ്രാഞ്ചൈസിയോട് ഭാഷാതീതമായി സിനിമാപ്രേമികള്‍ക്കുള്ള താല്‍പര്യം വെളിവാക്കുന്നതാണ് ദൃശ്യം 2 ഹിന്ദി റീമേക്കിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതികരണം. ആദ്യ വാരം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോളിവുഡ് ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. ക്രിസ്മസ് വാരാന്ത്യത്തില്‍ മാത്രം 3.26 കോടി നേടിയ ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 227.94 കോടി ആണ്. 2022 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് രണ്‍ബീര്‍ കപൂര്‍ നായകനായ ബ്രഹ്‍മാസ്ത്രയാണ്. എല്ലാ ഭാഷാ പതിപ്പുകളില്‍ നിന്നുമായി 254 കോടിയാണ് ചിത്രം നേടിയത്. രണ്ടാം സ്ഥാനത്ത് ദ് കശ്മീര്‍ ഫയല്‍സും. 247 കോടിയാണ് ഈ ചിത്രത്തിന്‍റെ കളക്ഷന്‍.

റീമേക്ക് ചെയ്യപ്പെട്ട ഭാഷകളിലെല്ലാം ജനപ്രീതി നേടിയ ചിത്രമായതിനാല്‍ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം വന്നതു മുതല്‍ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട മലയാളം ഒറിജിനല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയതോടെ മറുഭാഷകളിലെ റീമേക്കുകളും പ്രഖ്യാപിക്കപ്പെട്ടു. തെലുങ്ക്, കന്നഡ ഭാഷകള്‍ക്കു പിന്നാലെയെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്ക് ബോളിവുഡ് ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ്. 

Sabhi ke dil aur dimag dono hi huye hai inn drishyon pe fida!

6th Weekend Collection – 3.26 Cr.
Net Grand Total - 227.94 Cr.

Book your tickets now. in cinemas near you. pic.twitter.com/YNkPcWyRbo

— Panorama Studios (@PanoramaMovies)

അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ വാണിജ്യ സാധ്യതയുള്ള ചിത്രമെന്ന മുന്‍കൂര്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നതിനാല്‍ വമ്പന്‍ സ്ക്രീന്‍ കൌണ്ട് ആയിരുന്നു ചിത്രത്തിന്. 3,302 സ്ക്രീനുകളിലാണ് ഇന്ത്യയില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ആദ്യദിന കളക്ഷന്‍ മാത്രം 15.38 കോടി ആയിരുന്നു. അജയ് ദേവ്ഗണിന്‍റെ താരമൂല്യം വര്‍ധിപ്പിക്കുന്ന ചിത്രം കൂടിയായി മാറി ദൃശ്യം 2. അജയ് ദേവ്‍ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദൃശ്യം 1 ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന് നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു.

ALSO READ : ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനം; 'ക്രിസ്റ്റഫര്‍' അപ്ഡേറ്റ് പ്രഖ്യാപിച്ച് മമ്മൂട്ടി

click me!