വന്‍ ബോക്സോഫീസ് ദുരന്തം: ഗെയിം ചേഞ്ചര്‍ തീയറ്റര്‍ വിട്ടത് ദയനീയ കളക്ഷനുമായി !

Published : Jan 27, 2025, 08:19 AM ISTUpdated : Jan 27, 2025, 08:20 AM IST
വന്‍ ബോക്സോഫീസ് ദുരന്തം: ഗെയിം ചേഞ്ചര്‍ തീയറ്റര്‍ വിട്ടത് ദയനീയ കളക്ഷനുമായി !

Synopsis

400-500 കോടി ബജറ്റിൽ ഒരുക്കിയ രാം ചരൺ ചിത്രം ഗെയിം ചേഞ്ചർ ബോക്സ് ഓഫീസിൽ വൻ പരാജയമായി. 125 കോടി മാത്രം കളക്ഷൻ നേടിയ ചിത്രത്തിന് വൻ സാമ്പത്തിക നഷ്ടം.

ഹൈദരാബാദ്:വന്‍ ബോക്സോഫീസ് വിജയം പ്രതീക്ഷിച്ച വന്‍ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വന്‍ പാജയമാകുന്ന കാഴ്ചകണ്ടാണ് 2025 ബോക്സോഫീസ് ആരംഭിച്ചത്.ഒരു ബ്ലോക്ക്ബസ്റ്ററിൻ്റെ എല്ലാ ഘടകങ്ങളും ഉണ്ടായിരുന്നിട്ടും വൻ ബോക്സോഫീസ് പരാജയമായി മാറിയിരിക്കുകയാണ് ജനുവരി 10ന് ഇറങ്ങിയ രാം ചരണ്‍ കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച് ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ. 

ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം ഷങ്കര്‍ സംവിധാനം ചെയ്‌ത ഗെയിം ചേഞ്ചര്‍ 400 കോടിക്കും 500 കോടിക്കും ഇടയിലുള്ള ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം.രാം ചരൺ നായകനായതും കിയാര അദ്വാനി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായ ചിത്രത്തില്‍ അഞ്ജലി, എസ്.ജെ സൂര്യ, സമുദ്രകനി, ശ്രീകാന്ത്, സുനിൽ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. 

ചിത്രത്തിൻ്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് അതിൻ്റെ ഉയർന്ന നിർമ്മാണച്ചെലവായിരുന്നു. ചിത്രത്തിലെ നാല് പാട്ടുകൾക്കായി മാത്രം ചെലവഴിച്ചത് 75 കോടി രൂപയായിരുന്നു. ഇന്ത്യ, ജപ്പാൻ, ചൈന, മലേഷ്യ, കംബോഡിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ചിത്രീകരണം നടന്ന സിനിമയായിരുന്നു ഗെയിം ചേഞ്ചര്‍.

ഗെയിം ചേഞ്ചർ സംക്രാന്തി റിലീസായി 2025 ജനുവരി 10-ന് ലോകമെമ്പാടുമുള്ള 8,000 സ്‌ക്രീനുകളിൽ പുറത്തിറങ്ങി. വലിയ പ്രതീക്ഷയോടെയാണ് ഓപ്പണിംഗ് അണിയറക്കാര്‍ കാത്തിരുന്നത്. വിപുലമായ പ്രൊമോഷനുകൾ ഉണ്ടായിരുന്നിട്ടും, ചിത്രത്തിൻ്റെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷൻ ആദ്യ ദിനത്തിൽ 76.75 കോടി രൂപയായിരുന്നു, ഇത്രയും വലിയ ബജറ്റുള്ള ഒരു ചിത്രത്തിന് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. 

ദിവസങ്ങൾ കടന്നുപോയപ്പോൾ നിർമ്മാതാക്കൾ പ്രതീക്ഷിച്ച രീതിയിൽ ഗെയിം ചേഞ്ചർ ബോക്സോഫീസില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. അതിൻ്റെ റൺ അവസാനിക്കുമ്പോൾ, ചിത്രത്തിൻ്റെ മൊത്തം കളക്ഷൻ 125 കോടി രൂപയാണ്. അതായത് മൂന്നൂറു കോടിയിലേറെ നഷ്ടമാണ് ചിത്രത്തിന് വന്നിരിക്കുന്നത്. അതേ സമയം ചിത്രത്തിന്‍റെ ആദ്യദിന കളക്ഷനില്‍ അടക്കം ഫെയ്ക്ക് കണക്കുകള്‍ കാണിച്ചുവെന്ന പേരില്‍ വലിയ അപമാനവും ചിത്രം നേരിട്ടു. 

തിയേറ്ററിൽ നേരിട്ടത് വന്‍ തിരിച്ചടി, കളക്ഷനില്‍ പോലും കള്ളക്കളിയെന്ന് വിവാദം; ഗെയിം ചേഞ്ചര്‍ ഒടിടിയിലേക്ക്!

'പുഷ്‍പ 2 റീലോഡഡി'ല്‍ വീണ്ടും അടിതെറ്റി 'ഗെയിം ചേഞ്ചര്‍'; ടിക്കറ്റ് വില്‍പ്പനയില്‍ അട്ടിമറി

PREV
click me!

Recommended Stories

അമ്പമ്പോ..! അവസാന നിമിഷം വൻ കുതിപ്പ്, കേരള പ്രീ സെയിലിൽ ഞെട്ടിച്ച് കളങ്കാവൽ, ഫസ്റ്റ് ഷോ 9.30ന്
'ഷൺമുഖനും' ചെക്ക് ! ജിസിസിയിലും റെക്കോർഡ്; ടിക്കറ്റ് വിൽപ്പനയില്‍ ഞെട്ടിച്ച് കളങ്കാവൽ, ഫീഡ്ബാക്കിനായി കാത്ത് മമ്മൂട്ടി