ബോക്സ് ഓഫീസിൽ പരാജയപ്പെട്ട രാം ചരണ്‍ ചിത്രം ഗെയിം ചേഞ്ചര്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. 

ഹൈദരാബാദ്: ഷങ്കർ സംവിധാനം ചെയ്ത് രാം ചരണ്‍ നായകനായി എത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി എത്തിയ ഗെയിം ചേഞ്ചർ 2025 ജനുവരി 10-നാണ് തീയറ്ററുകളില്‍ എത്തിയത്. 450 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ആഗോളതലത്തില്‍ വന്‍ ശ്രദ്ധ നേടിയ രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രതീക്ഷയിലായിരുന്നു ചിത്രം. 

എന്നാല്‍ ബോക്സോഫീസില്‍ ശോകമായ പ്രകടനമാണ് പാന്‍ ഇന്ത്യന്‍ പടമായി എത്തിയ ചിത്രം നടത്തിയത്. ചിത്രത്തിലെ കഥയും കഥ സന്ദര്‍ഭങ്ങളും തീര്‍ത്തും പഴഞ്ചനാണ് എന്ന രീതിയിലാണ് റിവ്യൂകള്‍ വന്നത്. ഇനിനൊപ്പം ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ നിര്‍മ്മാതാക്കള്‍ കൂട്ടിപറഞ്ഞു എന്നതും വലിയ വിവാദമായി. ട്രാക്കര്‍മാര്‍ 80 കോടിവരെ പറഞ്ഞ ആദ്യദിന കളക്ഷന്‍ 183 കോടിയെന്നാണ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. 

ഏറ്റവും പുതിയ വിവരപ്രകാരം ചിത്രം തീയറ്ററില്‍ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോവുകയാണ്. ഫെബ്രുവരി രണ്ടാം വാരത്തിൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം എത്തുമെന്നാണ് 123 തെലുങ്കിന്‍റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫെബ്രുവരി 14ന് ചിത്രം എത്തും എന്നാണ് വിവരം. എന്നാല്‍ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളായിരിക്കും എത്തുക ഹിന്ദി പതിപ്പ് ഉടന്‍ എത്തില്ല. 

ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അഞ്ജലി, ശ്രീകാന്ത്, ജയറാം, സുനിൽ, നവീൻ ചന്ദ്ര, സമുദ്രക്കനി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ എസ് ജെ സൂര്യ പ്രതിനായക വേഷം ചെയ്തിട്ടുണ്ട്. ദിൽ രാജു നിർമ്മിച്ച ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് തമൻ ആണ്.

ജസ്റ്റിൻ ബീബർ ഭാര്യയെ അൺഫോളോ ചെയ്തു; പിന്നാലെ വന്‍ ട്വിസ്റ്റുമായി ഗായകന്‍

മമ്മൂട്ടി ഗൗതം വസുദേവ് മേനോന്‍ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' നാളെ തിയറ്ററുകളില്‍