ബ്രാന്‍ഡ് അമല്‍ നീരദ്; ബോക്സ് ഓഫീസില്‍ വര്‍ക്ക് ആയോ 'ബോഗയ്ന്‍‍വില്ല'? ആദ്യ ദിനം നേടിയത്

Published : Oct 18, 2024, 01:53 PM IST
ബ്രാന്‍ഡ് അമല്‍ നീരദ്; ബോക്സ് ഓഫീസില്‍ വര്‍ക്ക് ആയോ 'ബോഗയ്ന്‍‍വില്ല'? ആദ്യ ദിനം നേടിയത്

Synopsis

ഭീഷ്‍മ പര്‍വ്വത്തിന് ശേഷമെത്തുന്ന അമല്‍ നീരദ് ചിത്രം. തിയറ്ററുകളിലെത്തിയത് ഇന്നലെ 

താരത്തിന്‍റെയല്ലാതെ സ്വന്തം പേരുകൊണ്ട് പ്രേക്ഷകരെ ആദ്യദിനം തന്നെ തിയറ്ററുകളിലെത്തിക്കുന്ന അപൂര്‍വ്വം സംവിധായകരേ ഇന്ന് മലയാളത്തില്‍ ഉള്ളൂ. താരമൂല്യമുള്ള ആ സമവിധായകരുടെ നിരയില്‍ കസേരയുള്ള ആളാണ് അമല്‍ നീരദ്. അമലിന്‍റെ ഏറ്റവും പുതിയ ചിത്രം ബോഗയ്ന്‍‍വില്ല ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രം നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആദ്യ ദിന ഇന്ത്യ കളക്ഷന്‍ 3.25 കോടിയാണ്. എന്നാല്‍ ഗ്രോസ് അല്ല, നെറ്റ് കളക്ഷനാണ് ഇത്. ഗ്രോസ് ഇതിനും മുകളില്‍ വരും. ആദ്യത്തെ കണക്കുകള്‍ പ്രകാരമുള്ള സംഖ്യയാണ് ഇതെന്നും അവര്‍ അറിയിക്കുന്നുണ്ട്. അതേസമയം കേരളത്തിലേതുപോലെ വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രകടനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിന ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 6.5 കോടിയോളം വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അറിയിക്കുന്നത്.

ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിനെ അധികരിച്ചാണ് അമല്‍ നീരദ് സിനിമയൊരുക്കിയിരിക്കുന്നത്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു എക്സ്റ്റന്‍ഡഡ് കാമിയോ റോളിലും എത്തുന്നു. ഒരു അമല്‍ നീരദ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആദ്യമായാണ് എത്തുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ, ജിനു ജോസഫ്, നിസ്താര്‍ സേഠ്, ഷോബി തിലകന്‍, വിജിലേഷ് കരയാട് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

ALSO READ : ഒടിടിയില്‍ വീണ്ടും കൈയടി നേടി സൈജു കുറുപ്പ്; മികച്ച പ്രതികരണങ്ങളുമായി 'ജയ് മഹേന്ദ്രന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഹൃദയപൂര്‍വ്വം', 'ഡീയസ് ഈറേ' വീണു; ഓപണിംഗില്‍ മിന്നി 'കളങ്കാവല്‍'; കേരളത്തില്‍ ഈ വര്‍ഷം ആദ്യദിന കളക്ഷനില്‍ മുന്നേറിയ 10 ചിത്രങ്ങള്‍
തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് "ലോക" ; ചരിത്രം കുറിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം